ഇ-മൊബിലിറ്റി:ചെന്നിത്തലയ്ക്കു മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഇ-മൊബിലിറ്റി അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷ നേതാവ് ഉത്തരവാദപ്പെട്ട സ്ഥലത്തിരിക്കുന്ന ആളാണ്. അദ്ദേഹം അതുള്‍ക്കൊള്ളാന്‍ തയ്യാറാകണം. ചീഫ് സെക്രട്ടറി കണ്ടെത്തിയതു കൊണ്ടാണ് ഇലക്ട്രിക് ബസ് നിര്‍മാണ കരാറിലേക്കു പോകാതിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഫയല്‍ പരിശോധിക്കുന്പോള്‍ ഒരുഭാഗം മാത്രം കണ്ടാല്‍ പോരല്ലോ. അതിന് മുന്‍പും പിന്‍പുമുള്ളത് വിട്ടുപോകാന്‍ പാടില്ലല്ലോ. അതെന്തുകൊണ്ടാണു ചിലത് വിട്ടുപോകുന്നതെന്നു മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയല്‍ തനിയെ […]
Read More