വൈദ്യുതി സുരക്ഷാഗാനം

Share News

ലോഹത്തോട്ടികൾ,അലുമിനിയം ഏണികൾ ഉപയോഗിക്കുന്നത്‌ മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.മരങ്ങളില്‍ നിന്നും കായ്ഫലങ്ങള്‍ പറിക്കുമ്പോള്‍ ഇരുമ്പ്, അലൂമിനിയം തുടങ്ങിയവ കൊണ്ടുള്ള ലോഹത്തോട്ടികള്‍ ഒരു കാരണവശാലും വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഉയര്‍ത്തരുത്.അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലമാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്. ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ പാലിക്കുക.വൈദ്യുതി കമ്പികള്‍ പൊട്ടി വീണതായി ശ്രദ്ധയില്‍ പെട്ടാല്‍ KSEB അധികൃതരെ വിവരം അറിയിക്കുകയോ അല്ലെങ്കില്‍ 1912 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Share News
Read More