ബിനീഷ് കോടിയേരി അറസ്റ്റിൽ
ബംഗളൂരു: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബംഗളൂരു മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ രാവിലെ മുതല്‍ ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തുവരികയായിരുന്നു. അറസ്റ്റിനു പിന്നാലെ ബിനീഷിനെ ബംഗളൂരു കോടതിയിലെത്തിച്ചു. കോടതിക്ക് പുറത്ത് ബിനീഷിന്റെ സഹോദരന് ബിനോയി കോടിയേരിയും അഭിഭാഷകനും എത്തിയിട്ടുണ്ട്. ഇവര്‍ ബിനീഷിന്റെ അറസ്റ്റു സംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല. കേസില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്ത കൊച്ചി […]
Read More