സെക്രട്ടറിയേറ്റിൽ തീപിടിത്തം: ഫയലുകൾ കത്തിനശിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടിത്തം. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിത്തം. ഫയലുകൾ കത്തിനശിച്ചതായാണ് വിവരം. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍, തീപിടിച്ച ശേഷം ഫയര്‍ഫോഴ്‌സ് എത്തുന്നവരെ അഗ്നി അണയ്ക്കാന്‍ ആരും ശ്രമിച്ചില്ല. രണ്ടു ജീവനക്കാര്‍ മാത്രമേ ജോലിയില്‍ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ ക്വാറന്റൈനിലായിരുന്നു. ഗസ്റ്റ് ഹൗസിലെ ബുക്കിങ് രേഖകള്‍ മാത്രമാണ് കത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ എന്‍ഐഎ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് […]
Read More