ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ (1904 – 1969)ചരമ വാർഷികദിനത്തിൽ അദ്ദേഹത്തിന്റെ പുണ്യജീവിതത്തെക്കുറിച്ചുള്ള ഒരനുസ്മരണം.

Share News

കാവുകാട്ടുപിതാവിനെ ദൈവജനം വിശുദ്ധനായി കാണുന്നതിന്റെ മുഖ്യകാരണം അദ്ദേഹത്തിന്റെ പൊതുജീവിതം (public life) സംശുദ്ധമായിരുന്നു എന്നതുകൊണ്ടാണ്. അദ്ദേഹത്തെ ഒരിയ്ക്കലെങ്കിലും പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടുള്ളവർ, ഒരു ദൈവമനുഷ്യനെ കണ്ടുമുട്ടിയതിന്റെ മന:ശാന്തിയുമായിട്ടാണ് തിരികെ പോയിട്ടുള്ളത്. എന്നാൽ ഒരു വ്യക്തിയുടെ വിശുദ്ധിയുടെ യഥാർത്ഥ കണ്ണാടി അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ് (personal life). ഒരാളിന്റെ വിശ്വാസവും ആദ്ധ്യാത്മികതയും ആഴത്തിൽ പ്രതിഫലിക്കുന്നത് മറ്റാർക്കും അറിഞ്ഞുകൂടാത്ത അവന്റെ സ്വകാര്യജീവിതത്തിലാണ്. പൊതുജീവിതത്തിൽ അണിയാനിടയുള്ള ചമയങ്ങളോ മൂടുപടമോ അവിടെയില്ല. പൊതുജീവിതത്തെക്കാളും വ്യക്തിജീവിതത്തിൽ പുണ്യസുകൃതം സൂക്ഷിച്ചുവെച്ച പുണ്യപുരുഷനാണ് കാവുകാട്ടുപിതാവ്. ആ മണിച്ചെപ്പിൽ നിന്നും, […]

Share News
Read More

മനഃസാക്ഷിയിൽ ദൈവം തോന്നി ക്കുന്ന പ്രചോദനങ്ങൾക്ക് ചാഞ്ചല്യമില്ലാത്ത മറുപടി നൽകാൻ കഴിയു ന്നിടത്താണ് വിശുദ്ധർ ജനിക്കുന്നത്.

Share News

A small Tribute ആധുനിക ലോകത്തിൽ മനു ഷ്യകുലത്തിന് ദൈവത്തിന്റെ കരുണ കാണിച്ചുകൊടുത്ത മഹാമഹതി മദർ തെരേസ(St.Mother Teresa of Calcutta) എന്ന കനിവിൻ്റെ മാലാഖയുടെ ചരമദിനം… ** 1952 ലെ ജൂൺ മാസമായിരുന്നു അത്. ലോകാവസാനമാണോ എന്നു ശങ്കിക്കുന്ന വിധം മൺസൂൺ കാലം സർവ്വഭീകരതയോടും കൂടി കൽക്കത്താ നഗരത്തെ എല്ലാ ദിക്കുകളിൽ നിന്നും ആക്രമിച്ചുകൊണ് രിക്കുകയാണ്. വെള്ളപ്പൊക്കത്തിനു നടുവിലൂടെ ഒരു വെളുത്ത രൂപം കുനിഞ്ഞ് ഒതുങ്ങി മെഡിക്കൽ കോളേജ് ആസ്പത്രിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. പൊടുന്നനെ ആ […]

Share News
Read More