കുറ്റപ്പെടുത്താൻ ആർക്കും കഴിയും, പക്ഷെ അഭിനന്ദിക്കാൻ നല്ല മനസ്സ് തന്നെ വേണം,

Share News

ഒരാളെ വിഷമിപ്പിക്കാൻ വളരെ എളുപ്പമാണ്, സന്തോഷം പകരാനാണ് പ്രയാസം.കുറ്റപ്പെടുത്താൻ ആർക്കും കഴിയും, പക്ഷെ അഭിനന്ദിക്കാൻ നല്ല മനസ്സ് തന്നെ വേണം, ചീത്തയാവാൻ വളരെയെളുപ്പമാണ്, സ്വഭാവം നന്നാക്കാനാണ് പ്രയാസം. പാമരനായിരിക്കാൻ എളുപ്പമാണ്, പക്ഷെ അറിവ് നേടാൻ നന്നായി പരിശ്രമിക്കുക തന്നെ വേണം. തെറ്റിനോട് വിധേയപ്പെടാൻ വളരെ എളുപ്പമാണ്, പക്ഷെ തിൻമയെ പ്രതിരോധിക്കാൻ ആർജ്ജവമുള്ളവർക്കേ കഴിയൂ. മുട്ടിലിഴയാൻ എളുപ്പമാണ്, പക്ഷെ നിവർന്ന് നിൽക്കാൻ ശക്തമായ നട്ടെല്ലുള്ളവർക്കേ കഴിയൂ. ശുഭദിനം നേരുന്നു

Share News
Read More