ദയവുചെയ്ത് മതവ്യത്യാസങ്ങളുടെ പേരിൽ ഊഹാപോഹങ്ങൾ എഴുതി പ്രചരിപ്പിച്ച് സമൂഹത്തിൽ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത് എന്നപേക്ഷിക്കുന്നു.
എഴുതാനുള്ള ഒരു മനസികാവസ്ഥയിലല്ല ഞാൻ. പക്ഷേ, ഊഹാപോഹങ്ങളുമായി സാമൂഹ്യമാധ്യമങ്ങളിൽ പടയോട്ടം നടത്തുന്ന എല്ലാ സഹോദാരങ്ങളോടുമായി പറയട്ടെ, 06/06/2020-ൽ പെരുമ്പിലാവിൽ കാറുകൾ കൂട്ടിയിടിച്ചു മരണപ്പെട്ട എന്റെ മകൾ നിവേദിത അറക്കൽ ലവ് ജിഹാദിന്റെ ഇരയൊന്നുമല്ല. ഒരേ കാമ്പസിൽ പഠിച്ചുകൊണ്ടിരിക്കെ, അമീൻ എന്ന യുവാവുമായി പ്രണയത്തിലാകുകയും നിയമപരമായി രജിസ്റ്റർ മാരേജ് ചെയ്തു പരസ്പര സ്നേഹത്തിലും സന്തോഷത്തിലും കുടുംബാംഗങ്ങളോടൊപ്പം ജീവിച്ചുപോരുകയുമായിരുന്നു അവൾ.മത മൗലിക വാദമൊന്നുമില്ലാത്ത, വ്യക്തിസ്വാതന്ത്ര്യത്തെ ഒരുതരി പോലും മുറിപ്പെടുത്തിയിട്ടില്ലാത്ത വളരെ സ്നേഹസമ്പന്നരായ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമടക്കം അംഗങ്ങൾ അധികമുള്ള മലപ്പുറത്തെ […]
Read More