സംസ്ഥാനത്തെ കോവിഡ് ഗുരുതരം: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ

Share News

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ.). ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു. നിലവിലെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം. ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം കര്‍ശനമായി നിയന്ത്രിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണ്. മരണ നിരക്ക് താരതമ്യേന കുറവാണെങ്കിലും, രോഗവ്യാപനം വളരെ കൂടുതലാണ്. ഇത് ഗൗരവമായി കാണാതിരുന്നുകൂടാ. ലോക്ഡൗണ്‍ വേണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ സാമൂഹിക നിയന്ത്രണങ്ങള്‍ […]

Share News
Read More