മഴക്കെടുതി: കൊല്ലം ജില്ലയിൽ 5.58 ലക്ഷം രൂപയുടെ നഷ്ടം

Share News

ജില്ലയില്‍ ബുധനാഴ്ച കനത്ത മഴയില്‍ 24 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൂന്നു കിണറുകള്‍ക്കും നാശമുണ്ടായതില്‍ ആകെ 5.58 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കി. കരുനാഗപ്പള്ളി, കുന്നത്തൂര്‍,  താലൂക്കുകളില്‍  നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊട്ടാരക്കരയില്‍ 16 വീടുകള്‍ക്ക് ഭാഗികകമായി  നാശം. നഷ്ടം 4.1 ലക്ഷം രൂപ. പുനലൂരില്‍ നാല്  വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 72,000 രൂപയുടെ  നഷ്ടമുണ്ടായി. കൊല്ലത്ത് മൂന്ന് വീടുകളാണ് ഭാഗികമായി  തകര്‍ന്നത്. ഇവിടെ മൂന്ന്  കിണറുകള്‍ക്കും നാശമുണ്ട്.  70,000 രൂപയുടെ നാശം കണക്കാക്കി. പത്തനാപുരത്ത് ഒരു വീട് […]

Share News
Read More

കാസറഗോഡ് ജില്ലയിൽ മഞ്ഞ അലേർട്ട്

Share News

കാസറഗോഡ് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.- ജില്ലയിൽ മഞ്ഞ (Yellow) അലേർട്ട്.

Share News
Read More

എലിപ്പനിയ്‌ക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.

Share News

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. മലിന ജലത്തിലിറങ്ങുന്ന എല്ലാവരും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ […]

Share News
Read More

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത: ഓറഞ്ച് അലർട്ട്

Share News

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്നും അതിതീവ്ര മഴ തുടരുമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം. നാല്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വർധിക്കുകയാണ്​. വൃഷ്​ടിപ്രദേശത്ത്​ കനത്ത മഴ തുടരുന്നുണ്ട്​. ഇതോടെ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുന്നത് മുന്നില്‍ കണ്ട് എല്ലാ മുന്‍കരുതൽ നടപടികളും സ്വീകരിച്ചതായി ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്നും സംസ്​ഥാനത്ത്​​ കനത്ത മഴക്ക് കാരണമാകും. നാളെയോടെ മഴ കുറയുമെന്നാണ് […]

Share News
Read More

ആലപ്പുഴ ജില്ലയിലാകെ 69 ദുരിതാശ്വാസ ക്യാമ്പുകളിലായി 3205 പേർ

Share News

ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ താലൂക്കുകളിലായി 69 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിലുള്ളത്. 935 കുടുംബങ്ങളിൽ നിന്നായി 3205 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്.ദുരിതാശ്വാസ ക്യാമ്പുകളുടെ താലൂക്ക് തിരിച്ചുള്ള കണക്ക് ചുവടെ കാർത്തികപ്പള്ളി താലൂക്ക് ദുരിതാശ്വാസ ക്യാമ്പുകൾ -15കുടുംബങ്ങൾ – 355ആളുകൾ – 1202 മാവേലിക്കര താലൂക്ക് ദുരിതാശ്വാസ ക്യാമ്പുകൾ- 8കുടുംബങ്ങൾ -61അംഗങ്ങൾ -142സ്ത്രീകൾ -68പുരുഷന്മാർ -55കുട്ടികൾ -19 അമ്പലപ്പുഴ താലൂക്ക് ദുരിതാശ്വാസ ക്യാമ്പുകൾ -3കുടുംബങ്ങൾ – 15ആളുകൾ – 46 കുട്ടനാട് താലൂക്ക് ക്യാമ്പുകൾ 12കുടുംബങ്ങൾ -98ആളുകൾ […]

Share News
Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി;രണ്ടാം ജാഗ്രതാനിര്‍ദേശം ഉടന്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനം

Share News

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയതോടെ പെരിയാറിന്റെ തീരത്തുള്ളവര്‍ക്കുള്ള രണ്ടാം ജാഗ്രതാനിര്‍ദേശം ഉടന്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനം. മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കൂട്ടിയതും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് തടഞ്ഞു. കഴിഞ്ഞ ദിവസം മഴ കനത്തതോടെ പെരിയാറിന്റെ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.  പമ്പ ഡാം തുറന്നതോടെ കുട്ടനാട്ടില്‍ ആശങ്കയേറുന്നു. മടവീഴ്ചയെ തുടര്‍ന്ന് ദുരിതത്തിലായ കൂടുതല്‍ ഇടങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി തുടങ്ങി. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലാണ് വെള്ളപ്പൊക്ക […]

Share News
Read More

അട്ടത്തോട് മുതല്‍ ചാലക്കയം വരെ ഗതാഗതം നിരോധിച്ചു

Share News

പത്തനംതിട്ട : അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യം.ശബരിമല പൂജകള്‍ക്കായി എത്തിച്ചേരുന്ന ദേവസ്വം തന്ത്രി/ മേല്‍ശാന്തി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്/ മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍/ ജീവനക്കാര്‍/ കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്കും പമ്പയിലേക്ക് പോകുന്നതിനും, തിരികെ വരുന്നതിനും അടിയന്തിരമായി തന്നെ ഒരു താത്കാലിക പാത രൂപീകരിക്കുന്നതിന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) […]

Share News
Read More

തിരുവല്ലയില്‍ അഞ്ച് വള്ളങ്ങള്‍ നിലയുറപ്പിച്ചു

Share News

പത്തനംതിട്ട : പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും തിരുവല്ലയില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം യോഗം ചേര്‍ന്നു. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയ സാധ്യത മുന്‍നിര്‍ത്തി കൊല്ലത്തു നിന്നും എത്തിച്ച മത്സ്യ തൊഴിലാളികളുടെ അഞ്ചു വള്ളങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ വിന്യസിപ്പിച്ചു. നിരണം പനച്ചമൂട് ജംഗ്ഷന്‍, കടപ്ര മൂന്നാംകുരിശ്, നെടുമ്പ്രം എഎന്‍സി ജംഗ്ഷന്‍, […]

Share News
Read More

കൊല്ലം: നാല് ക്യാമ്പുകളിലായി 252 പേര്‍

Share News

കൊല്ലം: കനത്ത മഴയും വെള്ളം കയറിയതുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ തുടങ്ങിയ നാല് ദുരിതാശ്വാസ ക്യാമ്പുകളില്‍ 252 പേരെ മാറ്റി പാര്‍പ്പിച്ചു.  65 കുടുംബങ്ങളിലെ 130 പുരുഷന്‍മാരും 102 സ്ത്രീകളും 20 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. ജൂലൈ എട്ടിന് ആരംഭിച്ച മൈലക്കാട് പഞ്ചായത്ത് യു പി സ്‌കൂളില്‍ രണ്ട് കുടുംബങ്ങളിലെ ഒരു പുരുഷനും രണ്ടു സ്ത്രീകളും മൂന്ന് കുട്ടികളും അടക്കം ആറു പേരുണ്ട്. കരുനാഗപ്പള്ളി താലൂക്കില്‍ ഇന്നലെ(ജൂലൈ 9) ആരംഭിച്ച അയണിവേലിക്കുളങ്ങര ജോണ്‍ എഫ് കെന്നഡി സ്‌കൂളിലാണ് […]

Share News
Read More

പത്തനംതിട്ട: രക്ഷാദൗത്യത്തിന് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ എത്തി

Share News

വെള്ളപ്പൊക്കം രൂക്ഷമായാല്‍ രക്ഷാദൗത്യം നടത്തുന്നതിന് പൂര്‍ണസജ്ജരായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ട ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്. അഞ്ചു വള്ളം വീതം ജില്ലയിലെ തീവ്ര ബാധിത പ്രദേശങ്ങളായ റാന്നി ഇട്ടിയപ്പാറയിലേക്കും, ആറന്മുള സത്രക്കടവിലേക്കും അയച്ചു. വെള്ളപ്പൊക്ക ഭീഷണി ശാന്തമാകുന്നതുവരെ ഇവര്‍ ജില്ലയില്‍ തുടരും. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചതു പ്രകാരമാണ് രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍ എത്തിയത്. പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ കോഴഞ്ചേരി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ജയദീപ്, സാം പി.തോമസ് […]

Share News
Read More