കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ട് :മുഖ്യമന്ത്രി

Share News

കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കും. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണം. മാറി താമസിക്കാൻ ആവശ്യപ്പെട്ടാൽ ഉടൻ അവിടം വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറണം. അതിന് യാതൊരു വിമുഖതയും കാണിക്കരുത്.പിണറായി വിജയൻമുഖ്യമന്ത്രി

Share News
Read More

പെട്ടിമുടി ദുരന്തം: മരണം 43 ആയി

Share News

മഴയും മഞ്ഞും അവഗണിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി.  ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചു. ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍  കണ്ടെടുത്തു.  അരുണ്‍ മഹേശ്വരന്‍ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന്‍ (45), തങ്കമ്മാള്‍ (45) , ചന്ദ്ര (63), മണികണ്ഠന്‍ (22), റോസ്ലിന്‍ മേരി (53) കപില്‍ ദേവ് (25) അഞ്ജു […]

Share News
Read More

ഒരു എമർജൻസി കിറ്റ് നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം!!

Share News

പല ജില്ലകളിലും വെള്ളപ്പൊക്ക- ഉരുൾപൊട്ടൽ സാഹചര്യത്തിൽ വീട് ഒഴിയേണ്ട സാഹചര്യം നിലവിൽ ഉണ്ട്. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്. വീട് വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടി വന്നാൽ ഈ കിറ്റുമായി നിങ്ങൾക്ക് ഒട്ടും സമയം കളയാതെ തന്നെ മാറാവുന്നതാണ് താഴെ പറയുന്ന വസ്തുക്കളാണ് കിറ്റിൽ ഉൾപ്പെടുത്തേണ്ടത്.  എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്ക  1.ഒരു കുപ്പി കുടിവെള്ളം (ഒരു വ്യക്തിക്ക് ഒരു ദിവസം ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം എന്ന കണക്കിൽ)2. […]

Share News
Read More

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യത – കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട്, വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്.

Share News

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. 2020 ഓഗസ്റ്റ് 8 : കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി 2020 ഓഗസ്റ്റ് 9 : ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]

Share News
Read More

പ്രളയ ദുരിതാശ്വാസ സംഭരണ കേന്ദ്രം ആരംഭിച്ചു.

Share News

കൊല്ലം :ട്രാക്കും റെഡ്ക്രോസ് സൊസൈറ്റിയും സംയുക്തമായി കൊച്ചുപിലാംമൂട് റെഡ്ക്രോസ് ഹാളിൽ ആരംഭിച്ച പ്രളയ ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൊല്ലം മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു. കരയുന്നവന്റെ കണ്ണീരൊപ്പുന്ന മലയാളിയുടെ ആർദ്രമായ മനസിന്റെ ഉദാഹരണമാണ് ട്രാക്കിന്റെയും റെഡ്ക്രോസ് സൊസൈറ്റിയുടെയും ഒരുമിച്ചുള്ള ഈ സംരംഭം കാണിച്ചു തരുന്നതെന്ന് മേയർ പറഞ്ഞു. കൊല്ലം കോര്പറേഷനിലുള്ളിലെ ആദ്യ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്ന ദിവസം തന്നെ കേരളത്തെയൊന്നാകെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഈ ദുരിതാശ്വാസ സംഭരണ കേന്ദ്രം ആരംഭിച്ചത് വഴി ഈ […]

Share News
Read More

കോട്ടയം പാലമുറിയിൽ കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി

Share News

കോട്ടയം: മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തിൽ വെള്ളം കയറി. കോട്ടയം പാലമുറിയിൽ കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണു കാണാതായത്. മീനച്ചിലാറിന്റെ കൈവഴിയിലാണു കുത്തൊഴുക്കുണ്ടായത്. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിൽ സ്ഥിതി രൂക്ഷമാണ്. പേരൂർ, നീലിമംഗലം, നാഗമ്പടം മേഖലയില്‍ വെള്ളം ഉയരുന്നു. കോട്ടയത്ത് കൂടുതൽ ക്യാംപുകൾ തുറക്കും. നഗരസഭാ മേഖലയിൽ നാഗമ്പടം, കാരാപ്പുഴ, ചുങ്കം, ഇല്ലിക്കൽ, താഴത്തങ്ങാടി, പാറപ്പാടം, പുളിക്കമറ്റം, 15 ൽ കടവ്, കല്ലുപുരയ്ക്കൽ, പുളിനായ്ക്കൽ, വേളൂർതുടങ്ങിയ മേഖലകളിൽ വെള്ളം കയറിയ […]

Share News
Read More

ഓരോ മഴക്കാലവും ഇടുക്കിക്കു സമ്മാനിക്കുന്നത് ദുരിതത്തിന്‍റെ രാവുകളാണ്.

Share News

മഴയോട് പെയ്യാനും പെയ്യാതിരിക്കാനും ഒരുപോലെ അഭ്യര്‍ഥിക്കേണ്ട ഗതികേട് ഈ മലനാട്ടുകാര്‍ക്കു മാത്രമേ കാണൂ.. ഓരോ മലകള്‍ക്കും ഓരോ ഉരുള്‍പൊട്ടലിന്‍റെയോ മണ്ണിടിച്ചിലിന്‍റെയോ കഥ പറയാനുണ്ടാകും. / ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനോ മണ്ണിടിച്ചിലിനോ ഇരയാകാത്ത ഗ്രാമങ്ങളും പട്ടണങ്ങളും കുറവാണ്. July 18, 2011 തിങ്കളാഴ്ച ശ്രീ ടി സി രാജേഷ് എഴുതിയ ഉരുള്‍ സ്‌മാരകങ്ങള്‍ എന്ന ലേഖനത്തിൻെറ പ്രസക്തി ഇപ്പോഴും നിലനിൽക്കുന്നു .ഇടുക്കിയുടെ ജീവിതം സ്വന്തം അനുഭവങ്ങളിലൂടെ അദ്ദേഹം വിശദികരിക്കുന്നു .നമ്മുടെ നാടിൻെറ ശ്രദ്ധയും ജാഗ്രതയും ഇടുക്കിയിലും വേണം . ഉരുള്‍ […]

Share News
Read More

തൃശൂർ മഴക്കെടുതി: ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾ

Share News

മഴക്കെടുതി മൂലമുളള വെളളപ്പൊക്കവും മണ്ണിടിച്ചിലും സാരമായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഇവയാണ്. ഇവിടെ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം. തലപ്പിളളി താലൂക്ക് : കുംഭാര കോളനി, ചിറകോളനി, സാംബവ കോളനി, മേലെതലശ്ശേരി പളളിപരിസരം, ദേശമംഗലം കുന്നുംപുറം, പിഎംഎച്ച് ഗ്രാനൈറ്റ് ക്വാറിക്ക് സമീപമുളള പ്രദേശങ്ങൾ, വെസ്റ്റാർ ഓഡിറ്റോറിയം പാർക്കിങ് ഗ്രൗണ്ട്, പുറശ്ശേരി കോളനി, ചെമ്പികുന്ന് കോളനി, 10/17 കോളനി, മേലെമുറികുന്ന്, കാട്ടാളത്ത് കോളനി, വളളത്തോൾനഗർ, കോട്ടക്കുന്ന് കോളനി, പാറക്കുന്ന് കോളനി, ഉത്രാളിക്കാവ് ലക്ഷംവീടിന് പിൻവശം. മുകുന്ദപുരം താലൂക്ക് : […]

Share News
Read More

കഴിഞ്ഞ വർഷം ചെയ്തതുപോലെ ഡാമുകൾ എല്ലാം ഒരേ സമയത്ത് തുറന്നു വിട്ടാൽ , നദികൾ നിറഞ്ഞു കവിയും – ഫലം പ്രളയം.

Share News

മലമുകളിലും സമതലങ്ങളിലും തീരപ്രദേശത്തും താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തും ഈ ഡാമുകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മഴ തോരാതെ പെയ്തു കൊണ്ടിരിക്കുന്നു. ഡാമുകളിൽ ഇനിയും വെള്ളം വന്നു ചേരും. കൂടാതെ കാച്ച്മെന്റ് ഏരിയയിൽ പെടാത്ത സ്ഥലങ്ങളിലും ശക്തമായ മഴയും നീരൊഴുക്കുമുണ്ട്. KSEB അധികാരികളും മന്ത്രി മണിയാശാനും ശരിയായ തീരുമാനങ്ങൾ ഉടനടി എടുക്കണം. കഴിഞ്ഞ വർഷം ചെയ്തതുപോലെ ഡാമുകൾ എല്ലാം ഒരേ സമയത്ത് തുറന്നു വിട്ടാൽ , നദികൾ നിറഞ്ഞു കവിയും – ഫലം പ്രളയം. ഇനിയും നിറയട്ടെ […]

Share News
Read More

പമ്പാ ഡാം തുറക്കാന്‍ സാധ്യത: ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

Share News

പത്തനംതിട്ട: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യത. പമ്ബാ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലെവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്ബാ നദിയുടെ തീരത്തള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ശബരിമല വനത്തിനുള്ളില്‍ അയ്യന്‍മലയിലും അച്ചന്‍കോവിലിലും ഉരുള്‍ പൊട്ടിയതിനെത്തുടര്‍ന്ന് പമ്ബ, അച്ചന്‍കോവില്‍ […]

Share News
Read More