ഒരാളുടെ ഹൃദയത്തിൽ നിന്ന് ഏറ്റവുമൊടുവിൽ മാത്രം മായിക്കപ്പെടുന്ന ഒരു നല്ലോർമയാവാൻ ഞാൻ ഇനി എത്ര വളർന്നാലാണ്…!
പക്ഷാഘാതം സംഭവിച്ച് ഭാഗികമായി ചലനമറ്റുപോയ ഒരമ്മയെ കാണാൻ ഇന്നലെ വല്യച്ചനോടൊപ്പം അവരുടെ വീട്ടിൽ പോയിരുന്നു. പെരുമഴ പെയ്ത ആ നട്ടുച്ചയിൽ കുടയുണ്ടായിരുന്നിട്ടും ഞങ്ങൾ ആകെ നനഞ്ഞു. ആശുപത്രി പരിസരത്തെ ഓർമിപ്പിക്കുന്ന ഒരു മുറിയിൽ അവർ ശാന്തയായി കിടക്കുകയായിരുന്നു. ഓർമകൾ കുറച്ചേറെ മങ്ങിപ്പോയെന്നും വാക്കുകൾ അത്ര വഴങ്ങുന്നില്ലെന്നും കൂടെയുള്ളവർ പറഞ്ഞു. വിളിച്ചപ്പോൾ അവർ കണ്ണുതുറന്നു. നിർവികാരതയും അപരിചിതത്വവും നിറഞ്ഞ മുഖം! വെള്ളക്കമ്പി പോലെ നരച്ച താടിരോമങ്ങൾ അതിരിട്ട മുഖത്ത്, നിറഞ്ഞ പുഞ്ചിരിയുമായി തന്നെ ഉറ്റുനോക്കുന്ന വെള്ളക്കുപ്പായക്കാരനെ അവർ സൂക്ഷിച്ചു […]
Read More