ഇടുക്കി ബിഷപ്സ് ഹൗസിൽ ബിഷപ്പുൾപ്പെടെ 6 വൈദികർക്ക് കോവിഡ് സ്ഥിരീകരിച്ചു

Share News

തൊടുപുഴ: ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന് കോവിഡ് സ്ഥിരീകരിച്ചു.. കേരളത്തിൽ ആദ്യമായാണ് ഒരു ബിഷപ്പിന് കോവിഡ് സ്ഥിരീകരിക്കുന്നത് ഇടുക്കി രൂപതയുടെ അറിയിപ്പ് താഴെ ചേർക്കുന്നു . ഇടുക്കി ബിഷപ്സ് ഹൗസിൽ ബിഷപ്പുൾപ്പെടെ 6 വൈദികർക്ക് കോവിഡ് സ്ഥിരീകരിച്ചു. അവരെല്ലാം ഇപ്പോൾ കട്ടപ്പന ഫൊർത്തുണാത്തുസ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലാണ്. രൂപതാ കേന്ദ്രത്തിലെ ഒരു ഓഫീസും ഇനിയൊ രറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവർത്തിക്കുന്നതല്ല. രൂപതാ കേന്ദ്രവുമായി ഈ ദിവസങ്ങളിൽ ബന്ധപ്പെട്ടവർ സർക്കാർ നിബന്ധനകളനുസരിച്ച്‌ ക്വാറന്റൈനിലിരിക്കണമെന്ന് രൂപതാകേന്ദ്രത്തിൽ നിന്ന് അറിയിക്കുന്നു. […]

Share News
Read More

പെട്ടിമുടി ദുരന്ത മേഖലയില്‍ ഇടുക്കി രൂപതാധ്യക്ഷനും വൈദികരും സന്ദര്‍ശനം നടത്തി

Share News

പെട്ടിമുടി: ഇടുക്കി രാജമല പെട്ടിമുടി ദുരന്ത ഭൂമിയില്‍ രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലും വൈദികരും സന്ദര്‍ശനം നടത്തി. വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ, രൂപതാ സോഷ്യൽ സർവ്വീസ് ഡയറക്ടർ ഫാ. മാത്യു തടത്തിൽ, കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. മാത്യു ഞവരക്കാട്ട്, മൂന്നാർ പള്ളി വികാരി ഫാ. തോമസ് വടക്കേഈന്തോട്ടത്തിൽ എന്നിവരുടെ ഒപ്പമാണ് ബിഷപ്പ് സന്ദര്‍ശനം നടത്തിയത്. പെട്ടിമുടി ദുരന്തത്തിൽ മരണമടഞ്ഞവർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തെത്തി സംഘം പ്രാര്‍ത്ഥന നടത്തി.

Share News
Read More

കോവിഡ് മൃതസംസ്കാരത്തിന് സഹായിക്കാന്‍ നാല്‍പ്പതംഗ യുവജന സംഘവുമായി ഇടുക്കി രൂപത.

Share News

ഇടുക്കി: കോവിഡ് പശ്ചാത്തലത്തില്‍ ക്രൈസ്തവോചിതമായ മൃതസംസ്കാരം നിഷേധിക്കപ്പെടരുതെന്ന നിലപാടോടെ മൃതസംസ്കാരത്തിന് സഹായിക്കുവാന്‍ നാല്പതോളം യുവജനങ്ങളെ ഒരുക്കി ഇടുക്കി രൂപത. സംഘത്തിൽ ഭൂരിഭാഗം പേരും വൈദികരാണെന്നത് ശ്രദ്ധേയമാണ്. മൃതസംസ്കാരവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നത്‌ അജപാലനപരമായ കടമയും ഉത്തരവാദിത്വവുമാണെന്നു രൂപത വ്യക്തമാക്കി. കോവിഡ്‌ പ്രോട്ടോകോള്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കാമെങ്കില്‍ സന്നദ്ധസേവാംഗങ്ങള്‍ക്കും മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്നുള്ള വിവരം ലഭിച്ചുവെന്നും കെ‌സി‌വൈ‌എം ഡയറക്ടര്‍ ഫാ. മാത്യു ഞവരക്കാട്ടിന്റെ ഇടപെടലില്‍ യുവജനങ്ങളും വൈദികരും അടങ്ങിയ നാല്പതോളം പേരുടെ സംഘം രൂപീകരിച്ചുവെന്നും രൂപതയുടെ […]

Share News
Read More