ആ കറുത്ത ദിവസത്തെ ഞാൻ ഇന്നലെയെന്നതുപോലെ ഇന്നും ഓർക്കുന്നുണ്ട്.

Share News

ഭാരതം ഇന്നുവരെ ദർശിച്ച ഏറ്റവും കരുത്തുള്ള പ്രധാനമന്ത്രി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ മുൻ പ്രസിഡൻറ്, ഇന്ദിരാ പ്രിയദർശിനി ഗാന്ധി നിഷ്ഠൂരമായി വധിക്കപ്പെട്ടിട്ട് 36 സംവൽസരങ്ങൾ പൂർത്തിയാകുന്ന ദിവസമാണിന്ന്. 1984 ഒക്ടോബർ 31 ബുധനാഴ്ച: അതായിരുന്നു ഇന്ത്യയും ലോകവും ഒരുപോലെ നടുങ്ങിയ ദിവസം. രണ്ടു തവണകളിലായി ഒന്നര പതിറ്റാണ്ട് ഒരു വലിയ ജനാധിപത്യരാഷ്ട്രത്തെ നയിച്ച ഭരണാധികാരി സ്വന്തം അംഗരക്ഷകരാൽ അന്ന് വധിക്കപ്പെട്ടു. ആ കറുത്ത ദിവസത്തെ ഞാൻ ഇന്നലെയെന്നതുപോലെ ഇന്നും ഓർക്കുന്നുണ്ട്. കൊച്ചി കോർപ്പറേഷൻ മേയറുടെ ചുമതലകൂടി വഹിച്ചിരുന്ന […]

Share News
Read More

ഇന്ത്യയെ കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റിയ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിക്ക് പ്രണാമം.

Share News

ഇന്ദിരാ ഗാന്ധിയെ വിസ്മരിക്കാനാകില്ല. 1984 ഒക്ടോബര്‍ 31-ന് ഇന്ദിരാ ഗാന്ധി വധിക്കപ്പെടുമ്പോള്‍ ഞാന്‍ എം.എ ഇംഗ്ലീഷ് ക്ലാസില്‍ പഠനത്തിലായിരുന്നു. ഉച്ചഭക്ഷണത്തിന് ക്ലാസ് വിട്ടപ്പോഴാണ് ഞങ്ങള്‍ രാജ്യത്തെ നടുക്കിയ ആ വലിയ സംഭവം അറിയുന്നത്. പ്രധാനമന്ത്രിയെ സ്വന്തം സുരക്ഷാഭടന്മാര്‍ വധിച്ച വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്താകെ ജനം തെരുവിലിറങ്ങി. അപ്പോഴേക്കും പാലാ നഗരത്തില്‍ അടക്കം പൂര്‍ണമായ ബന്ദ് തുടങ്ങിയിരുന്നു. ബസ് അടക്കമുള്ള വാഹനഗതാഗതവും നിലച്ചു. തിരികെ സുരക്ഷിതമായി എങ്ങിനെ വീട്ടിലെത്താമെന്നായി ചിന്ത. കോളജിനു പുറത്തിറങ്ങിയപ്പോള്‍ ചില ജീപ്പുകാര്‍ സഹായത്തിനെത്തി. സഹപാഠികളായ […]

Share News
Read More

മൂന്നര മണിക്കൂര്‍ ആനപ്പുറത്തിരുന്ന് സന്ധ്യയായപ്പോള്‍ സംഭവ സ്ഥലത്തെത്തി. ഭയചകിതരായിരുന്ന ഗ്രാമീണര്‍ തങ്ങളുടെ അടുത്തെത്തിയ ഇന്ദിരയെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ആരതി ഉഴിഞ്ഞും സ്വീകരിച്ചു.

Share News

1977ല്‍ ബീഹാര്‍ പാറ്റ്‌ന ജില്ലയിലെ ബെല്‍ച്ചിയില്‍ ദളിതരെ കൂട്ടക്കൊല ചെയ്തപ്പോള്‍ ഇന്ദിരാഗാന്ധി അവിടം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. കേന്ദ്രത്തിലെ ജനത സര്‍ക്കാരോ ബീഹാര്‍ സര്‍ക്കാരോ ഇരകളോട് സഹതാപം പോലും കാണിച്ചില്ല അവിടേക്കുള്ള എല്ലാ ഗതാഗതമാര്‍ഗങ്ങളും കനത്ത മഴയില്‍ ഒലിച്ചുപോയിരുന്നു. ജില്ലാ കളക്ടര്‍ക്കു പോലും സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. തീവണ്ടിയിലും ജീപ്പിലും ട്രാക്ടറിലും എന്തിന് ആനപ്പുറത്ത് വരെ സഞ്ചരിച്ചിട്ടാണ് ഇന്ദിര ബെല്‍ച്ചിയിലെത്തിയത്. മൂന്നര മണിക്കൂര്‍ ആനപ്പുറത്തിരുന്ന് സന്ധ്യയായപ്പോള്‍ സംഭവ സ്ഥലത്തെത്തി. ഭയചകിതരായിരുന്ന ഗ്രാമീണര്‍ തങ്ങളുടെ അടുത്തെത്തിയ ഇന്ദിരയെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും […]

Share News
Read More