പുനപ്പരിശോധനാ ഹര്‍ജി തള്ളി: നീറ്റ്, ജെഇഇ പരീക്ഷകൾക്ക് സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി നല്കിയ വിധിക്കെതിരെ, പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളിലെ ആറു മന്ത്രിമാര്‍ നല്കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് ചേംബറില്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അശോക് ഭൂഷണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന ആരോഗ്യ ഭീഷണി കണക്കിലെടുക്കാതെയാണ്, പരീക്ഷ നടത്താന്‍ അനുവദിച്ച വിധിയെന്നാണ് പുനപ്പരിശോധനാ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്, ഛത്തിസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ […]
Read More