കൂട്ടു കാരോടൊപ്പം ആനന്ദവല്ലീശ്വരംക്ഷേത്രത്തിൽ പോയി , കൈ കൂപ്പി കണ്ണുമടച്ചു ദൈവത്തിനു നന്ദി പറയുമ്പോൾ , ക്രിസ്ത്യൻ ദൈവമാണോ ഹിന്ദു ദൈവമാണോ അവിടെയിരിക്കുന്നത് എന്നൊന്നും ചിന്തിച്ചിരുന്നില്ല
ഇന്നെന്റെ ജന്മദിനമാണ് (25.08.2020). ബാല്യത്തിൽ ലഭിച്ചിരുന്ന ജന്മദിനാഘോഷങ്ങളൊക്കെയും , എവിടെയോ കൈമോശം വന്നിട്ട് ആണ്ടുകളേറെയായി.. ഓർമകളിലെ ആ ജന്മദിനം.. ! പൊന്നോണപ്പൂനിലാവ് പൊഴിയുന്ന ചിങ്ങമാസത്തിലെ അവിട്ടം നാളിലായിരുന്നു ബാല്യകാലത്ത് എന്റെയും, എന്നേക്കാൾ രണ്ട് വയസ്സ് മൂത്ത ചേച്ചിയുടെയും ജന്മദിനം, വീട്ടിൽ ആഘോഷിച്ചിരുന്നത്. അതിനു രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നുവെന്ന് അമ്മച്ചി പറഞ്ഞിട്ടുണ്ട്,ഒന്നു, ജന്മനക്ഷത്രം നോക്കിയായിരുന്നല്ലോ ഒരു കാലത്ത് കേരളക്കരയിൽ ജന്മദിനം കണക്കാക്കിയിരുന്നത്.. ആയൊരു പാരമ്പര്യം നസ്രാണികളായ ഞങ്ങൾക്ക് കിട്ടിയത് എങ്ങിനെയെന്ന് ചോദിച്ചാൽ , അതിനും കാരണമുണ്ട്..ചിങ്ങ മാസത്തിലെ ഒരു […]
Read More