ജൗളിക്കൂട്/ കഥ
ഫെൽബിൻ ആന്റണി/ കഥ ഗവേഷക വിദ്യാർത്ഥിയാണ് ലേഖകൻ അതേ എന്നേ ആ സൈഡ് സീറ്റിൽ ഇരുത്താവോ?’ഉറങ്ങികൊണ്ടിരുന്ന എന്നെ തട്ടിയുണർത്തി അൽപം ഉച്ചത്തിലാണ് അയാൾ ഇങ്ങനെ ചോദിച്ചത്. ഉറക്കം പോയതിന്റെ നീരസം പ്രകടിപ്പിക്കാതെ ബസിന്റെ സൈഡ് സീറ്റ് ആ മനുഷ്യന് വേണ്ടി ഞാൻ ഒഴിഞ്ഞു കൊടുത്തു. ഇങ്ങേ വശത്തേക്ക് ഒതുങ്ങി കൊടുത്തപ്പോൾ ഉപചാരച്ചിരിയോടെ അയാൾ സൈഡ് സീറ്റിലിരുന്നു. കൈയിൽ ഉണ്ടായിരുന്ന ഒരു കൂടും മടിയിൽ ചേർത്തുവച്ചു. ‘ഇന്നൊരു വാർക്കയുണ്ടാരുന്നു. ഇച്ചിരി പൂസായിപ്പോയി, കാറ്റടിച്ചാൽ മാറും. അല്ലേൽ വീട്ടിൽ ചെന്നാൽ […]
Read More