കട്ടിപ്പാറയിലെ കർഷകർക്ക് കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ അനുമതി
താമരശ്ശേരി: ജില്ലയിൽ കോടഞ്ചേരിക്ക് പിന്നാലെ കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ അനുമതിയായി. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാൻ കർഷകർക്ക് അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കട്ടിപ്പാറ പഞ്ചായത്ത് പരിധിയിൽ താമസിച്ച് കൃഷിചെയ്യുന്ന തലയാട് കാർത്തികയിൽ കെ.ജെ. ജോസ്, പയോണ പുഴങ്കര പി.സി. അബ്ദുൾ ബഷീർ, മാനിപുരം വായോളി വി.ടി. ഹരിദാസൻ എന്നിവരെയാണ് തോക്കുപയോഗത്തിനുള്ള അനുമതിപാനലിൽ ഉൾപ്പെടുത്തി കോഴിക്കോട് ഡി.എഫ്.ഒ. ഉത്തരവിറക്കിയതെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുധീർ […]
Read More