കുഞ്ഞുതോമാച്ചൻ സാർ യാത്രയായി. ജീവിതട്രാക്കിൽ നിന്ന് ദൈവത്തിന്റെ നാട്ടിലേക്ക്.
പ്രിയപ്പെട്ട തോമസ് സാറേ യാത്രചൊല്ലുന്നുബെന്നി കോച്ചേരി ബിരുദപഠനത്തിനിടയിൽ ലഭിച്ച കലാലയ രാഷ്ട്രീയം സമ്മാനിച്ച ഉൾക്കരുത്തിൽ സാമൂഹിക ജീവിതത്തിലേക്ക് ആകർഷിയ്ക്കപ്പെട്ട് നീങ്ങുന്നതിനിടയിലാണ് തോമസ് സാറിനെ പരിചയപ്പെടുന്നത്. വിദ്യാർത്ഥികൾക്കായി സമയവും ആവശ്യമെങ്കിൽ സമ്പത്തും നൽകാൻ തയ്യാറായിരുന്ന തോമസ് സാർ. മലയാള മനോരമയുടെ രക്ഷാകർതൃത്തിലുള്ള അഖിലകേരള ബാലജനസഖ്യത്തിന്റെ പ്രവർത്തനങ്ങളാണ് തോമസ് സാറുമായുള്ള അടുപ്പം വർധിപ്പിച്ചത്. ബാലജനസഖ്യത്തിന്റെ യൂണിയൻ കുറവിലങ്ങാട് അനുവദിക്കാൻ 15 ശാഖകൾ ആവശ്യമായിരുന്നു. രക്ഷാധികാരിയായി മേനമ്പടത്ത് എം.ജെ സെബാസ്റ്റ്യൻ സാർ. എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത് മുട്ടപ്പള്ളിൽ എം.എസ് ഇമ്മാനുവൽ സാർ. […]
Read More