ആംബുലൻസുമായി റെക്സ് ,കുടുംബവും റെക്സിനൊപ്പം.
ആംബുലൻസ് ഡ്രൈവറാണ് റെക്സ്, നന്മയുള്ള മനുഷ്യനും.. ….കൊടകര: പേരാമ്പ്ര സെയ്ന്റ് ആന്റണീസ് പള്ളിയുടെ ആംബുലൻസ്, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് കൊടകര പഞ്ചായത്ത് ആവശ്യപ്പെട്ടപ്പോൾ, പള്ളി ഭാരവാഹികൾ ഒരു ആവശ്യം മുന്നോട്ടുവെച്ചു. ആംബുലൻസ് മാത്രമായി തരില്ല, ഡ്രൈവറായി റെക്സിനെക്കൂടി എടുക്കണം. ആവശ്യം അംഗീകരിക്കാൻ പഞ്ചായത്ത് ഒട്ടും മടിച്ചില്ല. പള്ളിവക ആംബുലൻസിന്റെ ഡ്രൈവർപണി റെക്സിന് ഉറപ്പാക്കിയതായിരുന്നില്ല കമ്മിറ്റി കാരണം, പണം പറ്റിയായിരുന്നില്ല ഈ ഡ്രൈവറുടെ സേവനം. ഇടവകയിൽ മരിച്ചവരെ സെമിത്തേരിയിലെത്തിക്കാനും പള്ളിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് 2015-ൽ പള്ളി ആംബുലൻസ് […]
Read More