യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു: അവസാന തിയതി ആഗസ്‌ത്‌ 27

Share News

വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രതിരോധ മന്ത്രാലയത്തില്‍ ജൂനിയര്‍ സയന്റിഫിക്ക് ഓഫീസര്‍- 14, കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലത്തില്‍ ലക്‌ചറര്‍ (ഫിസിയോ തെറാപി) 2, ലക്‌ചറര്‍ പ്രോസ്‌തറ്റിക്‌സ്‌ ആന്‍ഡ്‌ ഓര്‍ത്തോട്ടിക്‌സ്‌ 3, ലക്‌ചറര്‍(വൊക്കേഷണല്‍ ഗൈഡന്‍സ്‌) 2, നിയമ നീതികാര്യ മന്ത്രാലയത്തില്‍ സബ്‌എഡിറ്റര്‍ 2. ആയുഷ്‌ മന്ത്രാലയത്തില്‍ സയന്റിഫിക്‌ ഓഫീസര്‍ (ഫാര്‍മകൊഗ്‌നസി) 1, എന്നിങ്ങനെയാണ് ഒഴിവുകള്‍.കൂടുതല്‍ വിവരങ്ങള്‍ https://www.upsconline.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്‌ത്‌ 27.

Share News
Read More

കേന്ദ്രീയ വിദ്യാലയ പ്രവേശനം:അവസാന തീയതി ഓഗസ്റ്റ് 17

Share News

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ (കോന്നി, അടൂര്‍, ചെന്നീര്‍ക്കര) 2020-21 അധ്യയന വര്‍ഷം രണ്ടു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ സ്‌പോണ്‍സേഡ് ഏജന്‍സി ക്വാട്ടയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന താല്‍പര്യമുള്ള രക്ഷിതാക്കള്‍ ജില്ലാ കളക്ടറുടെ ഇ-മെയിലിലേക്ക്(dcpta.ker@nic.in) ലേക്ക് ഓഗസ്റ്റ് 17ന് അകം അപേക്ഷ അയയ്ക്കണം. ആർടിഇ ( റൈറ്റ് ടു എഡ്യുകേഷൻ) ആക്ട് പ്രകാരം 25 ശതമാനം പൊതുജനങ്ങൾക്കായുള്ള സീറ്റുകൾ ഇതിനോടകം തന്നെ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു. […]

Share News
Read More

പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം- പരാതിപ്പെടാനുള്ള അവസാന തീയതി നാളെ

Share News

പ്രകൃതിദുരന്തങ്ങളും വ്യാവസായിക അപകടങ്ങളും ആവർത്തിക്കുമ്പോൾ കേന്ദ്രസർക്കാരിൻ്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന(ഇ.ഐ.എ. നോട്ടിഫിക്കേഷൻ-2020)ത്തിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണ്.കേരളത്തിലെ ഇടതു മുന്നണി സരക്കാരും വിഷയത്തിൽ വ്യക്തമായ നിലപാട്  എടുത്തിട്ടില്ലെന്ന് വ്യാപക പരാതിയുണ്ട്. പരിസഥിതി പ്രവർത്തകനായ സിആർ നീലകണ്ഠൻ വിജ്ഞാപനത്തിലെ കെണികളും പോരായ്മകളും വിശതമാക്കുന്നു. ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂണിറ്റുകൾ, വലിയ കെട്ടിടസമുച്ചയങ്ങൾ, ദേശീയപാത, മാലിന്യസംസ്കരണ പ്ലാൻ്റുകൾ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം […]

Share News
Read More