ലൈഫ് മിഷൻ: വിട്ടുപോയ അർഹരായ ഗുണഭോക്താക്കൾക്ക് ആഗസ്റ്റ് ഒന്നുമുതൽ അപേക്ഷിക്കാം.
* മാനദണ്ഡങ്ങൾ പരിശോധിച്ച് യോഗ്യത ഉറപ്പാക്കണം* അപേക്ഷിക്കേണ്ടത് www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ നിന്നും വിട്ടുപോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ആഗസ്റ്റ് ഒന്നു മുതൽ 14 വരെ അപേക്ഷ സമർപ്പിക്കാം. www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പൂർണ്ണമായും സോഫ്റ്റ് വെയർ അധിഷ്ഠിതമായ സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്. പഞ്ചായത്ത് ഹെൽപ്പ് ഡെസ്‌ക്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, മറ്റ് ഇന്റർനെറ്റ് സേവനദാതാക്കൾ എന്നിവരിലുടെയോ, ഇന്റർനെറ്റ് ഉപയോഗിച്ച് സ്വന്തമായോ ആഗസ്റ്റ് ഒന്നു മുതൽ ലഭ്യമാക്കുന്ന വെബ്സൈറ്റ് […]
Read More