അന്ധമായി ഒരു പ്രസ്ഥാനത്തെ വിശ്വസിക്കുന്ന അനുയായിയുടെ സവിശേഷതകൾ എന്തൊക്കെയായാകുമെന്ന് വെറുതെയൊന്ന് ചിന്തിച്ചു നോക്കി .
.നേതാക്കൾ പറയുന്നതിനെ യുക്തിയുടെയോ ,യാഥാർഥ്യത്തിന്റെയോ ഉരകല്ലിൽ പരിശോധിക്കാനുള്ള പ്രവണതയുള്ളവർ അനുയായിയാകാൻ യോഗ്യത ഇല്ലാത്തവരാണ് . ഒരു സംശയം തോന്നിയാൽ തുറന്ന് പറയാതെ വായടക്കാൻ ശീലിക്കണം .നേതാക്കൾ പറയുന്നത് ഏറ്റുപാടുകയെന്ന ചുമതല നല്ല അനുയായിയുടെ ലക്ഷണമാണ് .പട്ടാപകൽ രാത്രിയെന്ന് നേതാവ് പറഞ്ഞാൽ അതും സമ്മതിക്കാനുള്ള തരത്തിലുള്ള കറ തീർന്ന വിധേയത്വം വേണം .എതിർ വാദങ്ങളോട് ഒരു ബഹുമാനവും പാടില്ല നന്നായി പരിഹസിക്കാനും, വേണ്ടി വന്നാൽ കൈയ്യൊങ്ങാനും ശീലിച്ചിരിക്കണം .ഇതൊക്കെ വിവേകത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ് .പഴയ കാലത്തിൽ നിന്നും വ്യത്യസ്തമായി […]
Read More