തദ്ദേശതിരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ഡിസംബർ 21നകം അധികാരമേൽക്കണം

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനുശേഷം നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബർ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണം. ഗ്രാമ-ബ്ലോക്ക്- -ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവ സംബന്ധിച്ച് 21 ന് രാവിലെ 10 മണിക്കും മുൻസിപ്പൽ കോർപ്പറേഷനുകളിൽ രാവിലെ 11 30നുമാണ് സത്യപ്രതിജ്ഞാ നടപടികൾ ആരംഭിക്കേണ്ടത്. ഭരണ സമിതിയുടെ കാലാവധി 2020 ഡിസംബർ 20ന് പൂർത്തിയാകാത്ത തദ്ദേശസ്ഥാപനങ്ങളിൽ ഡിസംബർ 22, 26, 2021 ജനുവരി […]

Share News
Read More

തദ്ദേശ തിരഞ്ഞെടുപ്പിന് 1,72,331 പുതിയ വോട്ടർമാർ

Share News

ഡിസംബർ 8, 10, 14 തിയതികളിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 1,72,331 കന്നി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 90,507 പുരുഷ വോട്ടർമാരും, 81,821 സ്ത്രീ വോട്ടർമാരും, ട്രാൻസ്‌ജെന്റേഴ്‌സ് വിഭാഗത്തിൽ 3 പേരുമാണ് പുതിയ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്ളത്. പുതിയ വോട്ടർമാരുടെ ലിസ്റ്റ് ജില്ല തിരിച്ച് ചുവടെ  ചേർക്കുന്നു.

Share News
Read More

ചിഹ്നം അനുവദിക്കുന്നതിന് കത്ത് 23നകം സമർപ്പിച്ചാൽ മതി

Share News

സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം ശുപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികളുടെ കത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന ദിവസം (നവംബർ 23) വൈകിട്ട് മൂന്നിന് മുമ്പ് സമർപ്പിച്ചാൽ മതിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയിൽ പാർട്ടി ഭാരവാഹികളുടെ കത്ത് ഹാജരാക്കണമെന്ന് ചില വരണാധികാരികൾ ആവശ്യപ്പെടുന്നതായുള്ള പരാതിയെ തുടർന്നാണ് കമ്മീഷൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും 23ന് വൈകിട്ട് മൂന്നിന് ശേഷം വരണാധികാരി ഫാറം 6ൽ രേഖപ്പെടുത്തി […]

Share News
Read More

തദ്ദേശ തിരഞ്ഞെടുപ്പ്: നിരീക്ഷകരെ മാറ്റി നിയമിച്ചു

Share News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകരെ മാറ്റി നിയമിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. പുതുതായി നിയമിച്ച നിരീക്ഷകരുടെ പേര്, സ്ഥാനപ്പേര്, നിയമിച്ച ജില്ല, മുൻപ് ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ചുവടെ:

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ്: മൂന്ന് ജില്ലകളിൽ വനിതാ മേയർമാർ

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിലേക്കുള്ള സംവരണ നറുക്കെടുപ്പും പൂര്‍ത്തിയായി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ അടുത്ത തവണ വനിതാ മേയര്‍മാരായിരിക്കും. അതേസമയം ഇത്തവണ വനിതാ മേയര്‍മാരായിരുന്ന കൊച്ചിയിലും തൃശൂരും കണ്ണൂരും മേയര്‍ പദവി ജനറലായി മാറി. സംസ്ഥാനത്ത് 14ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത് ഇക്കുറി ഭരണനേതൃത്വത്തില്‍ വനിതകളെത്തും. ഒരിടത്ത് പട്ടികജാതി സംവരണവുമാണ്. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലാണ് വനിതാ സംവരണം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം […]

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിരോധിച്ചു

Share News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിരോധിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച്‌ ചീഫ് സെക്രട്ടറിക്കും വകുപ്പ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഏപ്പോള്‍ നടത്താനും സന്നദ്ധമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതില്‍ അറിയിച്ചു. എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയാലും സുരക്ഷ ഒരുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. വോട്ടെടുപ്പിന് തൊട്ട് മുന്‍പ് കോവിഡ് വരുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണം ആരോഗ്യവകുപ്പ് […]

Share News
Read More

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉത്തരവായി

Share News

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെപ്റ്റംബര്‍ 18-ന് വിളിച്ചുചേര്‍ത്ത രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ  യോഗത്തിലെ തീരുമാനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി ഉത്തരവായത്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍ 86 മുനിസിപ്പാലിറ്റികള്‍ […]

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.

Share News

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചതാണ് ഇക്കാര്യം. അന്തിമവോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചത്. ഓഗസ്റ്റ് 12 നാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. നവംബറിലാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണകാലാവധി അവസാനിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുക്ക് തെരഞ്ഞെടുപ്പ് നീ്ടിവെക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഡിസംബര്‍ മാസത്തോടെയെങ്കിും തദ്ദേശ […]

Share News
Read More