50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്:ഡിജിപി
തിരുവനന്തപുരം:സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശനമാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു ഡിജിപി ലോക്നാഥ് ബെഹ്‌റ. 50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. 50 വയസിന് മുകളിലുള്ളവരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കാന്‍ പാടില്ലെന്നും ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.50 വയസില്‍ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി. 50 വയസിന് താഴെയുള്ളവരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുമ്ബോള്‍, അവര്‍ക്ക് […]
Read More