സെക്രട്ടറിയേറ്റിലെ തീപിടിത്തം: തിരുവനന്തപുരത്ത് പ്രതിഷേധം കനക്കുന്നു
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായതുമായി ബന്ധെപ്പെട്ട് തിരുവനന്തപുരത്ത് വൻ പ്രതിഷേധം. മഹിള കോണ്‍ഗ്രസ്, എസ്ഡിപിഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെക്രട്ടറിയേറ്റിന് മുന്പില് എത്തി. മഹിളകോണ്ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധവുമായി എത്തിയ എസ്ഡിപിഐ, യുവമോര്‍ച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം, കണ്ണൂര്‍ കളക്ടറേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. […]
Read More