മാർ ജേക്കബ് തൂങ്കുഴി, പങ്കാളിത്ത അജപാലന നേതൃശൈലിയുടെ ആൾരൂപം: മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ
കാലം ചെയ്ത തൃശൂർ അതിരൂപത മുൻ മെത്രാപോലീത്ത മാർ ജേക്കബ് തൂങ്കുഴി പിതാവ് പങ്കാളിത്ത നേതൃശൈലിയുടെ ആള്രൂപമായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ. ദീർഘകാലം അഭിവന്ദ്യ തൂങ്കുഴി പിതാവിനോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ സഹപ്രവർത്തകരെ വിശ്വസിക്കുകയും അവരുടെ കഴിവുകളെ വിലമതിക്കുകയും തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാൻ അവർക്കു ആത്മവിശ്വസം നൽകാനും സാധിച്ചിരുന്ന മികച്ച ആത്മീയ നേതാവായിരുന്നു മാർ ജേക്കബ് തൂങ്കുഴി പിതാവ്; മേജർ ആർച്ചുബിഷപ് അനുസ്മരിച്ചു. മലബാറിന്റെ സമഗ്ര പുരോഗതിയ്ക്കു, പ്രത്യേകിച്ച് കണ്ണൂർ, വയനാട്, മലപ്പറം […]
Read More