പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്ശീത്ത സുറിയാനി ബൈബിൾ തർജ്ജമ സംരംഭത്തിന് സിറോ മലബാർ സിനഡിന്റെ അംഗീകാരം.

Share News

ആഗോള ക്രൈസ്തവ സഭയിൽ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ പാരമ്പര്യങ്ങൾ ആയ സുറിയാനി, ഗ്രീക്ക്, ലത്തീൻ എന്നിവയ്ക്ക് സവിശേഷമായ വിധത്തിൽ ഉള്ള ബൈബിൾ തർജ്ജമകൾ ഉണ്ട്. ഗ്രീക്ക് ബൈബിൾ വിവർത്തനം സെപ്‌തുജിന്ത് എന്നറിയപ്പെടുന്നു. ലത്തീൻ വിവർത്തനം വുൾഗാത്ത (vulgate) എന്നറിയപ്പെടുന്നു. സുറിയാനി സഭകളിലെ ബൈബിൾ വിവർത്തനം പ്ശീത്ത എന്നും അറിയപ്പെടുന്നു. ഓരോ പരമ്പര്യങ്ങളിലുമുള്ള സഭകൾ അതത് സഭയുടെ വിവർത്തനങ്ങൾ ആണ് തങ്ങളുടെ ആരാധാക്രമത്തിൽ ഉപയോഗിക്കുന്നത്. ഉദാഹരണമായി റോമൻ കത്തോലിക്കാ (ലത്തീൻ) സഭയിൽ വി. കുര്ബാനയിലും മറ്റും ഇന്നും vulgate […]

Share News
Read More

കോട്ടയം ക്നാനായ അതിരൂപതയുടെ ദ്വിറീത്ത് സവിശേഷത : ആരാധനാക്രമ ഐക്യത്തിന്റെ സൂചനയോ?

Share News

സീറോ മലബാർ സഭയിലെ കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത കേരളത്തിൽ രണ്ടു റീത്തുകൾ പിന്തുടർന്നു പോരുന്ന ഏക രൂപതയും ലോകത്തിൽ ദ്വിറീത്ത് സ്വഭാവം പുലർത്തുന്ന അപൂർവ്വം രൂപതകളിൽ ഒന്നുമാണ്. കത്തോലിക്കാ, ഓർത്തഡോക്സ് തുടങ്ങിയ എല്ലാ ക്രിസ്ത്യൻ സഭകളും ഏക ആരാധനാക്രമ പാരമ്പര്യം അനുവർത്തിച്ചു പോരുന്നവയാണ്. ഉദാഹരണത്തിന് സീറോമലബാർ സഭയിലെ എല്ലാ രൂപതകളും പൗരസ്ത്യ സുറിയാനി അഥവാ കൽദായ ആരാധനാക്രമ പാരമ്പര്യം പിന്തുടരുമ്പോൾ സീറോ മലങ്കര സഭയിലെ രൂപതകൾ പാശ്ചാത്യ സുറിയാനി അഥവാ അന്ത്യോക്യൻ ആരാധനാക്രമ പാരമ്പര്യം അനുഷ്ഠിച്ച് […]

Share News
Read More