വീണ്ടും ‘ഹൃദയ’ ദൗത്യവുമായി പൊലീസ് ഹെലികോപ്റ്റർ:തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക്
കൊച്ചി: സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ വീണ്ടും എയര്‍ ആംബുലന്‍സ് ആയി ഉപയോഗിക്കുന്നു.കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടുപോകാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. പൊലീസ് ഹെലികോപ്റ്ററിന്റെ രണ്ടാമത്തെ ദൗത്യമാണിത്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിക്ക് വേണ്ടിയാണ് ഹൃദയമെത്തിക്കുന്നത്. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് അനുജിത്തിന്റെ മരണം സ്ഥിരീകരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റയായിരുന്നു അനുജിത്ത് മരിച്ചത്.
Read More