കോവിഡ് ഭയത്തെ അതിജീവിച്ച് ജീവന്റെ സംരക്ഷണം: മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിന് രൂപതയുടെ ആദരം
മുണ്ടക്കയം ; കോവിഡ് രോഗിയായ യുവതിക്ക് ശസ്ത്രക്രിയ നടത്തി ആൺകുഞ്ഞിനെ പുറത്തെടുത്ത മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് രൂപതയുടെ ആദരം.ആശുപത്രിയിലെ ഡോ.റോസ് മാവേലിക്കുന്നേൽ, ഡോ. മേരിയമ്മ ജോസഫ്, ഡോ: ദിവ്യ എന്നിവരാണ് ജീവന്റെ മഹത്വം ഉയർത്തിപിടിച്ചത്. ഓഗസ്റ്റ് നാലിന് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയ വണ്ടിപെരിയാർ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസവത്തിന് മുൻപായി ഇവരെ സ്രവ പരിശോധനയ്ക്ക് വിധേയയാക്കി.ശസ്ത്രക്രീയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ തീരുമാനിച്ചപ്പോഴാണ് സ്രവ പരിശോധന കോവിഡ് പോസിറ്റീവ് ആണന്ന ഫലമെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ രോഗിയുടെ കുടുംബവും […]
Read More