‘എൻ്റെ കെ.എസ്.ആർ.ടി.സി’ (Ente KSRTC) എന്നു നാമകരണം ചെയ്ത ആപ്പ് ഇന്ന് ഉദ്ഘാടനം ചെയ്യും.
യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യം ഒരുക്കിക്കൊണ്ട് കെ.എസ്.ആർ.ടി.സി മൊബൈൽ റിസർവേഷൻ ആപ്പ് ഇന്ന് പുറത്തിറക്കുന്നു. ‘എൻ്റെ കെ.എസ്.ആർ.ടി.സി’ (Ente KSRTC) എന്നു നാമകരണം ചെയ്ത ആപ്പ് ഇന്ന് ഉദ്ഘാടനം ചെയ്യും. ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി-യുടെ ഓൺലൈൻ റിസർവ്വേഷൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് റിസർവ്വ് ചെയ്ത് യാത്ര ചെയ്യുന്നത്. ഇവരിൽ നല്ലൊരു ശതമാനം യാത്രക്കാരും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ടിക്കറ്റ് റിസർവ്വ് ചെയ്യുന്നത്. എങ്കിലും ഇതുവരെ കെ.എസ്.ആർ.ടി.സി-യ്ക്ക് സ്വന്തമായി ഓൺലൈൻ റിസർവ്വേഷനായി ഒരു മൊബൈൽ ആപ്പ് ഇല്ലാതിരുന്നത് […]
Read More