രാഹുൽ ഗാന്ധിയുടെ അൻപതാം പിറന്നാൾ; അശരണരെ ഊട്ടി കോൺഗ്രസ് പ്രവർത്തകർ.

Share News

രാഹുൽ ഗാന്ധി എം.പിയുടെ അൻപതാം പിറന്നാളിനോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം കൊച്ചിയിലെ കോൺഗ്രസ്സ് പ്രവർത്തകർ നഗരസഭയ്ക്കു കീഴിലുള്ള ഫോർട്ടുകൊച്ചി ഗുഡ് ഹോപ് റീലീഫ് സെറ്റിൽമെൻറിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നല്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ഡോമിനിക് പ്രസൻ്റേഷൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം റ്റി വൈ യൂസഫ്, ഡി.സി.സി സെക്രട്ടറി റഹിം, നോർത്ത് ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.എച്ച് നാസർ, ഡി.സി.സി മെമ്പർ അയൂബ്, യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി അജിത് […]

Share News
Read More

വായനാദിനത്തിൽ പോലീസുകാരുടെ ചരിത്രകാരന് നല്ല നമസ്ക്കാരം

Share News

പോലീസുകാരുടെ ചരിത്രകാരൻ വർധയെന്നു കേട്ടാൽ ആരുടെയും ഓർമ്മയിൽ ആദ്യം എത്തുന്നത് ഗാന്ധിജിയുടെ സേവാ ഗ്രാമത്തെക്കുറിച്ചായിരിക്കുമല്ലോ. കൊച്ചിയിൽ നിന്നും വാർധയിലേക്ക് പുറപ്പെടുമ്പോൾ വായിക്കാൻ എൻ്റെ ബുക്ക് ഷെൽഫ് തുറന്ന് ആദ്യം തൊട്ടത് ‘ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണ’മായത് യാദൃച്ഛികമാണ്. വർധയിലെ താമസത്തിനിടയിൽ രണ്ടുവട്ടം സേവാഗ്രാമം സന്ദർശിച്ചു. ആശ്രമത്തിലിരുന്ന് സത്യാന്വേഷണ പരീക്ഷണ കഥയുടെ ഏതാനും പേജുകൾ വായിച്ചുകൊണ്ട് ആ കാലഘട്ടത്തിലൂടെ എൻ്റെ മനസ്സിനെ ഞാൻ സഞ്ചരിപ്പിച്ചു. ആ പുസ്തകം വായിക്കുമ്പോൾ ഞാൻ എഴുതുന്ന പുസ്തകവും ഒരർത്ഥത്തിൽ സത്യാന്വേഷണമാണല്ലോ എന്ന് ഓർത്തു. അതുകൊണ്ട് […]

Share News
Read More

സാനിറ്റൈസര്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധം

Share News

തിരുവനന്തപുരം: സാനിറ്റൈസര്‍ വില്‍ക്കാന്‍ ലൈസന്‍സ് നി​ര്‍​ബ​ന്ധ​മാ​ക്കി സംസ്ഥാന സ​ര്‍​ക്കാ​ര്‍.ചില്ലറ വ്യാപാരികള്‍ 20 എ ലൈസന്‍സ് എടുക്കണം. മൊത്തവിതരണ ഏജന്‍സികള്‍ക്ക് ബി ലൈസന്‍സ് വേണം. ഡ്ര​ഗ്സ് ആ​ന്‍റ് കോ​സ്മെ​റ്റി​ക്സ് ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 3 (ബി) ​പ്ര​കാ​രം ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍ മ​രു​ന്നി​ന്‍റെ നി​ര്‍​വ​ച​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്നും അ​ലോ​പ്പ​തി മ​രു​ന്നു​ത്പാ​ദ​ന ലൈ​സ​ന്‍​സോ​ടെ നി​ര്‍​മി​ക്കു​ന്ന ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍ വി​ല്‍​ക്കു​ന്ന​തി​നു വി​ല്‍​പ്പ​ന ലൈ​സ​ന്‍​സു​ക​ള്‍ വേ​ണ​മെ​ന്നും അനുമതിയില്ലാതെ സാനിറ്റൈസര്‍ നിര്‍മ്മിച്ചാല്‍ നടപടിയെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും […]

Share News
Read More

ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഇല്ല

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണ്‍ ഇല്ല. പ്രവേശന പരീക്ഷകള്‍ നടക്കുന്നതിനിലാണ് നിയന്ത്രങ്ങൾക്ക് ഇളവ് അനുവദിച്ചത്. എ​ന്നാ​ല്‍ മ​റ്റ് ഞാ​യ​റാ​ഴ്ച​ക​ളി​ലെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടി​ല്ല സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകള്‍ നടക്കുന്നതിനാലും ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക്ഡൗണില്‍ നേരത്തെ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു. വിശ്വാസികള്‍ക്ക് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് വീട്ടില്‍ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. പരീക്ഷകള്‍ നടത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാം. മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും […]

Share News
Read More

കെ.​സി. വേ​ണു​ഗോ​പാ​ല്‍ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്

Share News

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍നിന്നാണ് അദ്ദേഹം തെരഞ്ഞെടുത്തത്.മറ്റ് സ്ഥാനാര്‍ത്ഥികളുടെ ഫലം പുറത്തുവന്നിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് നേരത്തെ പറഞ്ഞിരുന്നു. തങ്ങളുടെ എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Share News
Read More

മനുഷ്യനെ കുരുതികൊടുത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ പൊളിച്ചെഴുതണം: വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: മനുഷ്യനെ കുരുതികൊടുത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന അതിക്രൂരമായ കാട്ടുനിയമങ്ങള്‍ ജനാധിപത്യരാജ്യത്തിന് അപമാനമാണെന്നും പൊളിച്ചെഴുതണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ അക്രമത്താല്‍ മനുഷ്യന്‍ സ്വന്തം കൃഷിഭൂമിയില്‍ മരിച്ചുവീഴുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ആന ചരിഞ്ഞതിനെ അപലപിക്കുന്നവര്‍ കാട്ടാനയുടെയും കടുവയുടെയും കാട്ടുപന്നിയുടെയും അക്രമത്തില്‍ ജീവന്‍ വെടിഞ്ഞ മനുഷ്യനെക്കുറിച്ച് പ്രതികരിക്കാതെ ഒളിച്ചോടുന്ന ക്രൂരത വേദനിപ്പിക്കുന്നതാണ്. മനുഷ്യസംരക്ഷണത്തിന് നിയമമില്ലാത്ത രാജ്യമായി ഇന്ത്യ അധഃപതിച്ചിരിക്കുന്നു. രാജ്യത്ത് നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നിയമസഭയിലും പാര്‍ലമെന്റിലുമാണ്. ജനപ്രതിനിധികളാണ് നിയമനിര്‍മ്മാണസഭയില്‍ ഈ […]

Share News
Read More

സിവിൽ സർവീസിനും മുകളിൽ, ഐക്യരാഷ്ട്രസഭയിലെ തൊഴിലവസരങ്ങൾ: ജലീഷ് പീറ്റര്‍

Share News

പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായി പുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി പ്രത്യേക വിഷയങ്ങളിൽ നിപുണരായവർക്ക് ഐക്യരാഷ്ട്ര സഭയിൽ അവസരങ്ങളേറെയാണ്. മലയാളികൾക്ക് പരിചിതമായ ഗ്ലാമർ ജോലി സിവിൽ സർവീസാണ്. ഐ.എ.എസ്., ഐ.പി.എസ്.എന്നിവയാണ് മലയാളികളുടെ സ്വപ്നത്തിൽ ഇന്നുമുള്ളത്. ഐക്യരാഷ്ട്രസഭയിലെ ജോലി ഇവയിലെല്ലാം എത്രയോ മുകളിലാണെന്ന് നമുക്കാർക്കുമറിയില്ല. നമുക്കിന്നും സായ്പ് സമ്മാനിച്ച സിവിൽ സർവീസാണ് പ്രിയം. യുണിസെഫ്, യുനെസ്‌കോ, ഐ.എൽ.ഒ. എന്നിങ്ങനെ നിരവധി സവിശേഷ സേവന […]

Share News
Read More

ഇന്ന് ഈ വായനാദിനത്തിൽ, എനിക്ക് ജീവൻ തിരിച്ചുതന്ന ആ വായനയെ നന്ദിയോടെ ഓർമിക്കുന്നു, ഒപ്പം കുറെ സൗഹൃദങ്ങളെയും.

Share News

പി വി ആൽബി ജീവിതത്തെ മാറ്റിമറിച്ച വായനാനുഭവങ്ങളെക്കുറിച്ച് ധാരാളം പറഞ്ഞുകേൾക്കാറുണ്ട്. പക്ഷേ, എനിക്ക് ജീവൻ തിരിച്ചുതന്നതുതന്നെ ഒരു പുസ്തകത്തിന്റെ വായനയായിരുന്നു . മുപ്പതിൽപ്പരം വർഷം മുൻപാണ്, സുഹൃത്ത് പി.വി. സാനുവിനുവേണ്ടി ആൽഡസ് ഹക്സ്ലിയുടെ A Brave New World തപ്പിയെടുക്കാൻ എറണാകുളം പബ്ലിക് ലൈബ്രറിയിൽ രാവിലെ പോയി. ആരോപൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ഉറപ്പായതിനാൽ ഒന്നാം അലമാരമുതൽ തിരച്ചിൽ തുടങ്ങി. പേരു പുറത്തു കാണാത്ത പുസ്തകങ്ങൾ എടുത്തു പരിശോധിക്കും. അങ്ങനെ കൈയിൽ വന്നതാണ്, ഹോമിയോപ്പതി ചികിൽസാരീതി കണ്ടുപിടിച്ച ഡോ. സാമുവൽ ഹൈനമാൻ […]

Share News
Read More

ജമ്മുവിൽ ഏറ്റുമുട്ടൽ:എട്ട്​ ഭീകരരെ സൈന്യം വധിച്ചു

Share News

ശ്രീനഗർ:രണ്ടിടങ്ങളിലായി ജമ്മുകശ്​മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ എട്ട്​ ഭീകരരെ സൈന്യം വകവരുത്തി. വ്യാഴാഴ്​ച രാത്രിയാണ് പാംപോര, ഷോപിയാൻ തുടങ്ങിയ സ്ഥലങ്ങളിൽ​​ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പാംപോരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട്​ ​ഭീകരരും ഷോപിയാനിൽ ആറ്​ പേരുമാണ്​ കൊല്ലപ്പെട്ടത്​. പാംപോരയിൽ ഭീകരരോട്​ കീഴടങ്ങാൻ സുരക്ഷാസേനയിലെ കമാൻഡോ സംഘം ആവശ്യപ്പെട്ടുവെങ്കിലും ഇവർ ഇതിന്​ തയാറായില്ല. തുടർന്ന്​ സമീപത്തെ പള്ളിയിലൊളിച്ച ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു. പള്ളിയിലൊളിച്ച രണ്ട്​ ഭീകരരേയും വെള്ളിയാഴ്​ച പുലർച്ചെയാണ്​ വധിച്ചതെന്ന്​ കശ്​മീർ പൊലീസ്​ ഐ.ജി പറഞ്ഞു. […]

Share News
Read More

ക​ണ്ണൂ​രി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് മ​ന്ത്രി ജ​യ​രാ​ജ​ന്‍

Share News

ക​ണ്ണൂ​ര്‍:കണ്ണൂരിലെ കോ​വി​ഡ് സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച എ​ക്സൈ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ സമ്പർക്ക പട്ടിക വി​പു​ല​മാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​കാ​ര​ണം പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കണ്ണൂരില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ പരിശോധന മാത്രമാണ് മാര്‍ഗ്ഗം. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പല്ല വേണ്ടത് ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. നി​ല​വി​ല്‍ 136 […]

Share News
Read More