കോവിഡ് മൂലം ‘നീറ്റ്’ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം

Share News

ന്യൂഡല്‍ഹി: കോവിഡ് മൂലം പരീക്ഷക്കെത്താൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി നീറ്റ് പരീക്ഷ വീണ്ടും നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കു നിര്‍ദേശം നല്‍കി. കോവിഡ് ചികിത്സയിലിരുന്നവര്‍ക്കും കണ്ടയ്ന്‍മെന്റ് സോണുകളില്‍ ആയിരുന്നവര്‍ക്കും 14ന് പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. നേരത്തെ പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ സെപ്റ്റംബര്‍ 14ന് ആണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടത്തിയത്. ഇതിന്റെ ഫലപ്രഖ്യാപനം ഇന്നുണ്ടാവുമെന്ന […]

Share News
Read More

നീറ്റായി നീറ്റിനൊരുങ്ങാം ;

Share News

നമ്മുടെ രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലേയ്ക്കുള്ള പ്രവേശനപരീക്ഷയായ ‘നീറ്റ് – 2020’ ഇന്ന് (ഞായറാഴ്ച) രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ്. കർശന നിയന്ത്രണങ്ങൾക്കു വിധേയമായിട്ടാണ്, മുൻ വർഷങ്ങളിൽ പ്രവേശന പരീക്ഷ നടന്നിരുന്നതെങ്കിൽ, ഈ വർഷം കർശനമായ കോവിഡ് നിയന്ത്രണങ്ങളും പ്രത്യേക മുൻകരുതലുകളും കൂടിയുണ്ട്. പരീക്ഷയോടനുബന്ധിച്ചും പരീക്ഷാ ദിവസവും വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. പരീക്ഷാ ദിവസം: പരീക്ഷയുടെ സമയക്രമം, ഉച്ചയ്ക്ക് 2.00 മണി മുതൽ 5.00 മണി വരെയാണ്. എങ്കിലും വിദ്യാർത്ഥി അവരവർക്ക് പ്രവേശനത്തിനനുവദിച്ച സമയത്ത് പരീക്ഷാ […]

Share News
Read More

പുനപ്പരിശോധനാ ഹര്‍ജി തള്ളി: നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ൾക്ക് സുപ്രീംകോടതി അനുമതി

Share News

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കിയ വിധിക്കെതിരെ, പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളിലെ ആറു മന്ത്രിമാര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് ചേംബറില്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അശോക് ഭൂഷണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന ആരോഗ്യ ഭീഷണി കണക്കിലെടുക്കാതെയാണ്, പരീക്ഷ നടത്താന്‍ അനുവദിച്ച വിധിയെന്നാണ് പുനപ്പരിശോധനാ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ […]

Share News
Read More

ജെഇഇ-നീറ്റ്: പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

Share News

ന്യൂ​ഡ​ൽ​ഹി: ജെ​ഇ​ഇ- നീ​റ്റ് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നാ​യി പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ. ബിഹാ​റി​ൽ ജെ​ഇ​ഇ- നീ​റ്റ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് 40 ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​മാ​സം 15 വ​രെ​യാ​കും സ​ർ​വീ​സു​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലും പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക സ​ബ​ർ​ബ​ൻ ട്രെ​യി​ൻ സ​ർ​വീ​സ് റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജെ​ഇ​ഇ- നീ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് പു​റ​മേ, നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ഡ​മി​യു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും സ​ർ​വീ​സ് ഉ​പ​ക​രി​ക്കു​മെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. സെ​പ്റ്റം​ബ​ർ 13-നാ​ണ് നീ​റ്റ് പ​രീ​ക്ഷ.

Share News
Read More

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കില്ല: സെപ്റ്റംബറില്‍ തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Share News

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ മാറ്റിവെക്കില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ നടത്താനാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബര്‍ മാസം 13ന് നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെ നടക്കുമെന്നും കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചിട്ടുണ്ട്. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27ന് നടത്താനാണ് തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി മാറ്റിവെച്ച ശേഷമാണ് […]

Share News
Read More

നീറ്റ് പരീക്ഷയ്ക്ക് രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാനാവില്ലെന്ന് സിബിഎസ്ഇ

Share News

ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്ക് രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാൻ ആകില്ലെന്ന് സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷ ഒരേ സമയത്ത് ഒരേ ദിവസം മാത്രമെ നടത്താനാകു. പ്രവാസി ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക പരീക്ഷാകേന്ദ്രങ്ങൾ തുടങ്ങുക പ്രായോഗികമല്ല. ദോഹ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം ഈ വർഷത്തെ നീറ്റ് പരീക്ഷ നടത്തിപ്പിനായുള്ള കൊവിഡ് മാർഗനിർദ്ദേശങ്ങൾ സംസ്ഥാനം പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷയെഴുതാനായി വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനത്ത് നിന്നോ […]

Share News
Read More