ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറെ രാഷ്ട്രപതി സസ്‌പെന്റ് ചെയ്തു

Share News

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ സസ്‌പെന്റ് ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്. ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെ തുടര്‍ന്ന് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ആഴ്ച നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട് വിസിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്ന് വിദ്യാഭ്യാസമന്ത്രാലയം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് ചൊവ്വാഴ്ച വൈസ് ചാന്‍സലര്‍ക്കെതിരെ അന്വേഷണം നടത്താന്‍ രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായണ് വിസിയെ സസ്‌പെന്റ് ചെയ്ത നടപടി..

Share News
Read More

അൺലോക്ക് ഇന്ത്യ: സാംസ്കാരിക പരിപാടികള്‍ക്ക് അനുമതി, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

Share News

ന്യൂഡല്‍ഹി: അഞ്ചാം ഘട്ട അൺലോക്കിന്റെ ഭാഗമായി രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. അതാത് പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഇതിന് അനുമതി നൽകുന്ന കാര്യം തീരുമാനിക്കാം. പരിപാടിക്ക് എത്തുന്ന കലാകാരന്മാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മേക്കപ്പുകള്‍ കഴിവതും വീട്ടില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഓഡിറ്റോറിയങ്ങളില്‍ പരമാവധി 200 പേരെ മാത്രമെ അനുവദിക്കു. തുറസായ സ്ഥലങ്ങളില്‍ ആറടി അകലം പാലിച്ചു […]

Share News
Read More

സ്ത്രീകള്‍ക്കെതിരായ അതിക്രമം : പരാതി ല​ഭി​ച്ചാ​ലു​ട​ന്‍ കേസെടുക്കണം, സംസ്ഥാനങ്ങള്‍ക്ക് നിർദേശം നൽകി കേന്ദ്രം.

Share News

ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പരാതി കിട്ടിയാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പരാതിയിന്മേല്‍ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ രൂപീകരിച്ചിട്ടുള്ള നിയമങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചിട്ടുള്ളത്. പീഡനശ്രമം അടക്കം സ്ത്രീകള്‍ക്കെതിരായ ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ യാതൊരു തരത്തിലുള്ള വീഴചയും വരുത്താന്‍ […]

Share News
Read More

തൊ​ഴി​ല്‍ നി​യ​മ​ച​ട്ട​ങ്ങ​ൾ പാ​സാ​ക്കി: രാ​ജ്യ​സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞു

Share News

ന്യൂഡല്‍ഹി: തൊ​ഴി​ല്‍ നി​യ​മ​ച​ട്ട​ങ്ങ​ളും ജ​മ്മു​കാ​ഷ്മീ​ര്‍ ഔ​ദ്യോ​ഗി​ക​ഭാ​ഷ ബി​ല്ലും പാസാക്കിയതിന് പിന്നാലെ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. തൊഴില്‍ നിയമഭേദഗതി ബില്ലുകള്‍ പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിന്‍്റെ ആവശ്യം വെങ്കയ്യ നായിഡു തള്ളിയിരുന്നു. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ,വ്യവസായ ബന്ധം, തൊഴില്‍ സുരക്ഷ, ആരോഗ്യ തൊഴില്‍ സാഹചര്യം എന്നിങ്ങനെ മൂന്ന് തൊഴില്‍ ചട്ട ഭേദഗതിയാണ് ഇന്ന് രാജ്യസഭ പാസാക്കിയത്. 44 തൊഴില്‍ നിയമങ്ങളെ നാല് ചട്ടങ്ങളായി ക്രോഡീകരിക്കുന്നതാണ് ബില്ലുകള്‍. വ്യവസായിക രംഗത്ത് അനുകൂല്യസാഹചര്യം ഒരുക്കല്‍ ലക്ഷ്യമിട്ടാണ് തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിന്‍്റെ വിശദീകരണം. […]

Share News
Read More

പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല: സുപ്രീംകോടതി.

Share News

ന്യൂഡൽഹി: പ്രതിഷേധിക്കാനും സമരം ചെയ്യാനുള്ള പൗരന്‍മാരുടെ അവകാശം പരമമല്ലെന്ന് സുപ്രീംകോടതി. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ സ​ഞ്ചാ​ര സ്വാ​ത​ന്ത്യ​വു​മാ​യി ഒ​ത്തു​പോ​ക​ണം. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു സഞ്ചരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പ്രതിഷേധത്തിന്റെ പേരില്‍ അത് ഹനിക്കപ്പെടരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍, പൗരത്വ നിമയത്തില്‍ പ്രതിഷേധിച്ച്‌ റോഡ് തടസ്സപ്പെടുത്തി നടന്ന സമരത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം. ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഹര്‍ജി പരിഗണിക്കുന്നത്. നിലവില്‍ സമരം ഇല്ലാത്തതിനാല്‍ ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് ഹര്‍ജിക്കാരോട് […]

Share News
Read More

ഭാരതീയ മൂല്യങ്ങളുടെ സമാദരണീയ പ്രതീകവും കലുഷിത ദിനങ്ങളിൽ പ്രതീക്ഷയുടെ അണയാത്ത ദീപവുമായിരുന്ന സ്വാമി അഗ്നിവേശ്‌ വിടവാങ്ങി.. ആദരാഞ്ജലി

Share News
Share News
Read More

സ്വാ​മി അ​ഗ്നി​വേ​ശ് അ​ന്ത​രി​ച്ചു .

Share News

ന്യൂഡല്‍ഹി: ആ​ര്യ​സ​മാ​ജം നേ​താ​വും സാമൂഹ്യ പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശ് അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. 1939ല്‍ ഇന്നത്തെ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍ചമ്ബ ജില്ലയിലാണ് സ്വാമി അഗ്‌നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്. നിയമത്തിലും സാമ്ബത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ […]

Share News
Read More

അ​രു​ണാ​ച​ലി​ല്‍ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രെ ചൈ​ന ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് ആ​രോ​പ​ണം

Share News

ന്യൂഡല്‍ഹി : അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കെ അഞ്ച് ഇന്ത്യാക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ സുബാന്‍സിരി ജില്ലയിലാണ് സംഭവം. കോണ്‍ഗ്രസ് എംഎല്‍എയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ നിന്നും അഞ്ച് ഇന്ത്യാക്കാരെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ നിനോങ് എറിങ് ട്വീറ്റിലൂടെ അറിയിച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ട അഞ്ചു ഗ്രാമീണരുടെ പേരു വിവരങ്ങളും എംഎല്‍എ പുറത്തുവിട്ടിട്ടുണ്ട്. SHOCKING NEWS: Five people from Upper Subansiri district of […]

Share News
Read More

കണ്ടെയ്ന്‍മെന്റ് സോണിലുള്ള എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധം: ഐസിഎംആര്‍

Share News

ന്യൂഡല്‍ഹി: കോവിഡ് പരിശോധന സംബന്ധിച്ച്‌ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും ദ്രുത ആന്റിജന്‍ പരിശോധനയ്ക്ക് നിർബന്ധമായും വിധേയരാക്കണം. പ്രത്യേകിച്ച്‌ കോവിഡ് ബാധ രൂക്ഷമായ നഗരങ്ങളില്‍. കോവിഡ് പരിശോധന വൈകുന്നതിന്റെ പേരില്‍ ഗര്‍ഭിണികളുടെ ചികിത്സയ്ക്ക് കാലതാമസമുണ്ടാകരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കൂടാതെ, വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ അവര്‍ക്കും പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. രോഗ ലക്ഷണമുള്ളവരെ മാത്രമായിരുന്നു ഇതുവരെ […]

Share News
Read More

ച​വ​റ, കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​റി​ല്‍

Share News

ന്യൂ​ഡ​ല്‍​ഹി: ന​വം​ബ​ര്‍ 29ന് ​മു​ന്‍​പ് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. നവംബറില്‍ നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്. തീയതികള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി പുതിയ തീരുമാനത്തോടെ 29നകം എല്ലാം പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ ലക്ഷ്യമിടുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന മാര്‍ഗനിര്‍ദ്ദേശം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ടു​ന്ന മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ട്ടി​ക ക​മ്മീ​ഷ​ന്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. […]

Share News
Read More