സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല. തിയേറ്ററുകള്‍ തുറക്കുന്നതിനോടു ചലച്ചിത്ര സംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണു തീരുമാനം. 15 മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് (കഐസ്എഫ്ഡിസി) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തി. നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്താല്‍ ഒരുമാസംകൂടിയെങ്കിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കും. തുറന്നാല്‍ത്തന്നെ സിനിമ കാണാന്‍ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
Read More