പൊതു ഇടങ്ങളില്‍ പൂക്കളങ്ങള്‍ പാടില്ല, വ്യാപാര സ്ഥാപനങ്ങളിൽ കർശന നിയന്ത്രണം: ഓണം മാര്‍ഗരേഖ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് പൊതു ഓണാഘോഷ പരിപാടികള്‍ക്ക് വിലക്ക്. പൊതുഇടങ്ങളില്‍ പൂക്കളങ്ങള്‍ പാടില്ലെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മാര്‍ക്കറ്റുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ ഇളവുകള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓണാഘോഷങ്ങള്‍ക്കായി സംസ്ഥാനത്തിന് പുറത്തുനിന്ന് പൂക്കള്‍ കൊണ്ടുവരാന്‍ പാടില്ല. പൊതു ഇടങ്ങളിലും ഓഫീസുകളിലും പൂക്കളങ്ങള്‍ പാടില്ല. വീടുകളില്‍ പൂക്കളങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. വ്യാപാരികളുടെയും വ്യവസായികളുടെയും അവരുടെ സംഘടനകളുടെയും അടിയന്തര യോഗം […]
Read More