Parliament special session: മുത്തലാഖ്, ആര്‍ട്ടിക്കിൾ 370; പഴയ പാര്‍ലമെന്റിനെ ഒരിക്കല്‍ കൂടി അഭിസംബോധന ചെയ്ത് നരേന്ദ്രമോദി
നാളിതുവരെ 4000-ത്തിലധികം നിയമങ്ങള്‍ ലോക്സഭയും രാജ്യസഭയും സംയുക്തമായി പാസാക്കിയിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രത്യേക സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ പഴയ കെട്ടിടത്തില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യല്‍, മുത്തലാഖ് തുടങ്ങിയ വിഷയങ്ങള്‍ മോദി പരാമര്‍ശിച്ചു. ഈ കെട്ടിടവും സെന്‍ട്രല്‍ ഹാളും നമ്മുടെ വികാരങ്ങള്‍ നിറഞ്ഞതാണ്. അത് നാം ഓരോരുത്തരേയും വികാരഭരിതരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.1952 ന് ശേഷം, ഏകദേശം 41 ലോക രാഷ്ട്രത്തലവന്മാര്‍ ഈ സെന്‍ട്രല്‍ ഹാളില്‍ എംപിമാരെ അഭിസംബോധന ചെയ്തിട്ടുണ്ട്. […]
Read More