റാങ്ക് ജേതാവ് പായൽ കുമാരിക്ക് സഹൃദയയുടെ ആദരം.

Share News

അന്യസംസ്ഥാനത്തുനിന്നെത്തി കേരളത്തിലെ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പായൽ കുമാരിക്ക് സഹൃദയയുടെ ആദരം. മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബി.എ ഹിസ്റ്ററി ആൻഡ് ആർക്കിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പായൽ കുമാരി ബിഹാറിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയ പെയിന്റിംഗ് തൊഴിലാളി പ്രമോദ് കുമാറിന്റെയും ബിന്ദു ദേവിയുടെയും മകളാണ്. കങ്ങരപ്പടിയിലെ വാടകവീട്ടിലാണിവർ താമസിക്കുന്നത്. ബിഹാറിൽ ഷെയ്ഖ്പുരയിലെ ഗൊസൈമാദി ഗ്രാമത്തിൽ നിന്നും പെയിൻറിംഗ് ജോലിക്കായി 19 വർഷം മുമ്പാണ് പ്രമോദ് കുമാർ കേരളത്തിലെത്തിയത്. പായൽ കുമാരിയെ കൂടാതെ ഒരു […]

Share News
Read More

അഭിമാനമാണ് പായൽ കുമാരി ഇനിയും വിജയം വരിക്കാൻ ആശംസകൾ

Share News

എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ ബീഹാറിൽ നിന്നും തൊഴിൽ തേടി കേരളത്തിലെത്തിയ പ്രമോദ്കുമാറിന്റെയും ബിന്ദുദേവിയുടെയും മകളായ പായലിനാണ് ഇത്തവണ മഹാത്മാ ഗാന്ധി സർവകലാശാല ബിരുദ പരീക്ഷയിൽ ബി. എ ആർക്കിയോളജി വിഭാഗത്തിൽ ഒന്നാം റാങ്ക്. ഇന്ന് എന്റെ ക്ഷണം സ്വീകരിച്ച് കളക്ടറേറ്റിലെത്തിയ ഈ മിടുക്കിക്ക് പ്രോത്സാഹനമായി ഒരു ലാപ്ടോപ് സമ്മാനിച്ചു. തുടർ പഠനത്തിന് ഇത് ഉപകരിക്കട്ടെ….വിദ്യാധനം സർവ്വധനാൽ പ്രധാനമാണെന്ന ഓർമപ്പെടുത്തൽ ആണ് പായൽ നൽകുന്നത്. സാഹചര്യങ്ങൾ കൊണ്ട് തടുക്കാൻ കഴിയില്ല വിദ്യ കൊണ്ടുള്ള വിജയം എന്ന് തെളിയിക്കുന്നതാണ് ഈ […]

Share News
Read More

ഒന്നാം റാങ്ക് നേടിയ പായൽ കുമാരിയെ മുഖ്യ മന്ത്രി വിളിച്ച് അഭിനന്ദനം അറിയിച്ചു

Share News

മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളി കുടുംബാംഗമായ പായൽ കുമാരിയെ വിളിച്ച് അഭിനന്ദനം അറിയിച്ചു. പെരുമ്പാവൂർ മാർത്തോമ വനിത കോളേജിൽനിന്ന് ബി.എ. ആർക്കിയോളജി ആൻഡ് ഹിസ്റ്ററി പരീക്ഷയിൽ 85 ശതമാനം മാർക്കാണ് പായൽ നേടിയത്. ബിഹാറിൽനിന്ന് തൊഴിൽ തേടി കേരളത്തിലേക്കെത്തിയതാണ് പായൽ കുമാരിയുടെ അച്ഛൻ പ്രമോദ് കുമാർ. പല സ്ഥലങ്ങളിലായി ജോലി ചെയ്യുമ്പോഴും അദ്ദേഹം ശ്രദ്ധിച്ചത് ഒരു കാര്യം മാത്രം; മക്കളുടെ പഠനം മുടങ്ങാതിരിക്കുക. ആ കഠിനാധ്വാനം വെറുതെയായില്ലെന്ന് പായലിന്റെ നേട്ടം […]

Share News
Read More