അനുഭവങ്ങള്‍ ആനന്ദമാക്കാം ചരിത്രമായി മനസിനെ നിറയ്ക്കാം പൊന്നച്ചന് വക്കീല്‍
അനുഭവങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും ആനന്ദമാക്കാന്‍ ശ്രമിക്കണം. ഓര്‍മകള്‍ പലതും നമ്മെ സന്തോഷിപ്പിക്കും. അതു ചരിത്രപരമായി മനസിനെ നിറയ്ക്കും. ചിന്തകള്‍ സജീവമാകേണ്ട കാലമാണിത്. ഏതു തൊഴിലിലും വ്യാപൃതരായിരിക്കുന്നവര്‍ക്കും ലോകത്തിനു നല്കാന് പറ്റിയ നല്ല അനുഭവങ്ങള്‍ കാണും. അതു വക്കീലോ, ഡോക്ടറോ, എന്‍ജിനീയറോ, അധ്യാപകരോ, ഏതുതരം തൊഴിലാളികളോ ആകട്ടെ, എല്ലാ തൊഴിലും മഹത്വമുള്ളതു തന്നെ. പരീക്ഷിച്ചുളവായ ജ്ഞാനവും, ആസ്വാദനവും, അനുഭൂതികളും, അന്തര്‍ദര്‍ശനങ്ങളും നന്മകളായിത്തീരും. പ്രസിദ്ധരായ ചിലരുടെ ജീവചരിത്രം ആത്മകഥകളായി പ്രസിദ്ധീകരിച്ചു നാം കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. ആത്മകഥ ഒരിക്കലും ആത്മ പ്രശംസയാകരുത്. […]
Read More