വെട്ടിയോ കുത്തിയോ പരുക്കേല്‍പ്പിക്കുന്നതുപോലെ ക്വട്ടേഷന്‍സംഘാംഗങ്ങളുടെ അതേ രീതിയില്‍ തന്നെയാണ് സൈബര്‍ അക്രമികളും പ്രവര്‍ത്തിക്കുന്നത്.-നിഷ
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചിലയാളുകള്‍ നടത്തുന്ന ഹീനമായ ആക്രമണം കണ്ട് എനിക്ക് പിന്തുണയറിയിച്ചവര്‍ക്ക് നന്ദി പറയാനാണ് ഈ കുറിപ്പ്. മൂന്നു ദിവസത്തിലേറെയായി എന്റെ ഫോണ്‍ നിലച്ചിട്ടില്ല. അതിനു പുറമെയാണ് സമൂഹമാധ്യമങ്ങളിലൂടെത്തന്നെ പിന്തുണ അറിയിച്ചവര്‍. ആക്രമിച്ചവരോട് വാസ്തവത്തില്‍ എനിക്ക് കടപ്പാടാണുള്ളത്. രണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്. ഒന്ന്, ഇത്രയധികം മലയാളികള്‍ എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു, രണ്ട്,വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത, തികഞ്ഞ ജനാധിപത്യബോധ്യമുള്ള, പ്രബുദ്ധരായ ജനതയായി മലയാളി തുടരുന്നു. വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യത്യസ്തരാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ നിരീക്ഷകർ, […]
Read More