കുലീനത എന്ന വാക്കിന് ഒരു മറുപേര് വേണമെങ്കിൽ നമുക്കതിനെ മഠത്തിപ്പറമ്പിൽ അച്ചനെന്ന് വിളിക്കാം.
കുലീനതയുടെ എൺപതാം പിറന്നാൾ ചങ്ങനാശ്ശേരി എസ് ബി കോളേജിലെ ഒരു പ്രീ-ഡിഗ്രി ക്ലാസ്. ആ മണിക്കൂറിൽ ഞങ്ങൾക്ക് ക്ലാസ് എടുക്കുന്നത് അമേരിക്കൻ ആക്സന്റിൽ ഇംഗ്ലീഷ് സംസാരിക്കുന്ന സൗമ്യനും സുന്ദരനുമായ വൈസ് പ്രിൻസിപ്പൽ അച്ചൻ. പേര് – റവ. ഡോക്ടർ ജോർജ് മഠത്തിപ്പറമ്പിൽ.ക്ലാസിനിടയിൽ അദ്ദേഹമൊരു നിർദേശം നൽകി. “ദൈവം ഉണ്ടെന്നു വിശ്വാസികളും ഇല്ലെന്ന് അവിശ്വാസികളും പറയുന്നു. നിങ്ങളുടെ ചിന്തകൾ ഒരു കടലാസ്സിൽ എഴുതുക.” പതിനാറും പതിനേഴും വയസുള്ള ആൺകുട്ടികൾ നിറഞ്ഞ ക്ലാസ്. കലപിലകൾക്കിടയിൽ പലരും പലതും കുറിച്ചു; അക്കൂട്ടത്തിൽ […]
Read More