ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ (1904 – 1969)ചരമ വാർഷികദിനത്തിൽ അദ്ദേഹത്തിന്റെ പുണ്യജീവിതത്തെക്കുറിച്ചുള്ള ഒരനുസ്മരണം.
കാവുകാട്ടുപിതാവിനെ ദൈവജനം വിശുദ്ധനായി കാണുന്നതിന്റെ മുഖ്യകാരണം അദ്ദേഹത്തിന്റെ പൊതുജീവിതം (public life) സംശുദ്ധമായിരുന്നു എന്നതുകൊണ്ടാണ്. അദ്ദേഹത്തെ ഒരിയ്ക്കലെങ്കിലും പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടുള്ളവർ, ഒരു ദൈവമനുഷ്യനെ കണ്ടുമുട്ടിയതിന്റെ മന:ശാന്തിയുമായിട്ടാണ് തിരികെ പോയിട്ടുള്ളത്. എന്നാൽ ഒരു വ്യക്തിയുടെ വിശുദ്ധിയുടെ യഥാർത്ഥ കണ്ണാടി അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ് (personal life). ഒരാളിന്റെ വിശ്വാസവും ആദ്ധ്യാത്മികതയും ആഴത്തിൽ പ്രതിഫലിക്കുന്നത് മറ്റാർക്കും അറിഞ്ഞുകൂടാത്ത അവന്റെ സ്വകാര്യജീവിതത്തിലാണ്. പൊതുജീവിതത്തിൽ അണിയാനിടയുള്ള ചമയങ്ങളോ മൂടുപടമോ അവിടെയില്ല. പൊതുജീവിതത്തെക്കാളും വ്യക്തിജീവിതത്തിൽ പുണ്യസുകൃതം സൂക്ഷിച്ചുവെച്ച പുണ്യപുരുഷനാണ് കാവുകാട്ടുപിതാവ്. ആ മണിച്ചെപ്പിൽ നിന്നും, […]
Read More