കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി അമിത്ഷായുമായി സമ്പർക്കത്തിൽ വന്നതിനെ തുടര്‍ന്ന് മന്ത്രി സ്വയം ക്വാറന്റൈനിലേക്ക് പോയത്. ശനിയാഴ്ചയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രോഗലക്ഷണമില്ലെങ്കിലും മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് മന്ത്രിയുടെ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന അമിത് ഷായുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Read More