ഞങ്ങൾക്ക് ഒരു മോളെക്കൂടി നൽകി ദൈവം അനുഗ്രഹിച്ചു.
പ്രിയപ്പെട്ടവരെ,എനിക്കും ഷീബയ്ക്കും ഒരു മോളെക്കൂടി നൽകി ദൈവം അനുഗ്രഹിച്ചിരിക്കുന്നു. ഇന്ന് രാവിലെ 11-15 ന് ആയിരുന്നു മോളുടെ ജനനം. കുഴിക്കാട്ടുശ്ശേരി മറിയം തെരേസാ ആശുപത്രിയിൽ പ്രൊ ലൈഫ് ഡോക്ടർ ഫിന്റോ ഫ്രാൻസിസ് ആയിരുന്നു കുഞ്ഞിനെ ആദ്യമായി എടുത്തത്. ആശുപത്രിയിലെ മറ്റ് ഡോക്ടർമാർ നഴ്സുമാർ സിസ്റ്റർമാർ.. നൽകിയ പരിചരണം സന്തോഷം നൽകുന്നു.ദൈവത്തിന് സ്തുതി. ശരിയ്ക്കും ഇത് ഞങ്ങൾക്ക് ലഭിക്കുന്ന അഞ്ചാമത്തെ കുഞ്ഞ് ആണ്. 2017-ൽ 7 മാസം വളർച്ചയെത്തിയ ഒരു കുഞ്ഞിനെ ലഭിക്കാതെപോയി. ആ കുഞ്ഞുമാലാഖ ദൈവസന്നിധിയിൽ ആണ്. […]
Read More