മണ്ണും കൊറോണയും
സിബി മൈക്കിൾ വീണ്ടും തിരിയണം മണ്ണിലേക്കെന്നാരോകേഴും മനുഷ്യനോടോതിടുന്നുമാനവരാശിയെ മാറ്റിയെടുക്കുവാൻമാടിവിളിപ്പൂ കൊറോണക്കാലംനേട്ടങ്ങൾ തേടി നാം പോയൊരു യാത്രയിൽമണ്ണിന്റെ വേഴ്ച മുറിച്ചു മാറ്റികാർഷികവൃത്തിയും മണ്ണും മറന്നു നാംസൈബർയുഗത്തിലേക്കോടിയെത്തിമണ്ണിൽ നിന്നങ്ങു മെനഞ്ഞ മനുജനെമണ്ണുമായ് ബന്ധിച്ചതീശനല്ലോഅന്ധനായ് തീർന്നൊരു മർത്യനെയീശ്വരൻമണ്ണുപൊതിഞ്ഞല്ലോ കാഴ്ചയേകിസൃഷ്ടപ്രപഞ്ചത്തിൻ ഭംഗിയനന്തതസ്രഷ്ടാവിൻ ഭംഗി പ്രതിഫലനംഈ ഭംഗി ഭംഗം വരാതെ കൈമാറണംകാണാത്തലമുറക്കായി നമ്മൾനമ്മുടെ പൂർവികർ പിൻചെന്ന കാർഷിക-വൃത്തി തളിർക്കട്ടെ വീണ്ടുമെങ്ങുംരോഗപ്രതിരോധമാർജ്ജിക്കുവാൻ നന്നേ-മണ്ണിൽപ്പണിയൂ വിയർപ്പൊഴുക്കൂസ്വച്ഛമായ് വീശുന്ന കാറ്റിൽ മരതക- പ്പച്ച നമുക്കെന്നും സൗഖ്യമേകും
Read More