സൈനികര്‍ നിരായുധരായിരുന്നില്ല:രാഹുലിന് മറുപടിയുമായി വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ വാലിയില്‍ നടന്ന സംഘർഷത്തിൽ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികര്‍ നിരായുധരായിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അതിര്‍ത്തി ഡ്യൂട്ടിയിലുള്ള എല്ലാ സൈനികരും എല്ലായ്‌പ്പോഴും ആയുധങ്ങള്‍ വഹിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷസമയത്ത് ഇന്ത്യന്‍ സൈനികരുടെ കൈവശം ആയുധമുണ്ടായിരുന്നുവെന്ന് ജയശങ്കര്‍ പറഞ്ഞു. ചൈനീസ് അതിര്‍ത്തിയിലുണ്ടായിരുന്ന സൈനികരുടെ കൈവശം ആയുധമുണ്ടായിരുന്നു. എന്നാല്‍, നിയന്ത്രണരേഖയിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ക്കിടെ തോക്ക് ഉപയോഗിക്കാറില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സൈനികരെ എന്തിനാണ് നിരായുധരായി ഗാല്‍വനിലേക്ക് അയച്ചതെന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയായാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. […]
Read More