നന്മയുള്ളൊരു സ്വപ്നം സഫലമാകുന്നതിന്റെ ആത്മീയ ആഹ്ലാദത്തിലാണ് കാഞ്ഞൂര്‍ കിഴക്കുംഭാഗം ഗ്രാമം.
ഒരു നാടിന്റെ നന്മയുള്ള സ്വപ്നം സഫലമാകുന്നു; എവുപ്രാസ്യാ സദന് ആശീര്‍വാദം 24ന് കാഞ്ഞൂര്‍: ഒരു നാടിന്റെയും നാട്ടുകാരുടെയും നന്മയുള്ളൊരു സ്വപ്നം സഫലമാകുന്നതിന്റെ ആത്മീയ ആഹ്ലാദത്തിലാണ് കാഞ്ഞൂര്‍ കിഴക്കുംഭാഗം ഗ്രാമം. തങ്ങളുടെ പ്രദേശത്ത് ഒരു സന്യസ്തഭവനം ഉണ്ടാകണമെന്ന ദീര്‍ഘകാലത്തെ ആഗ്രഹത്തിനും പ്രാര്‍ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും ഒടുവില്‍ സാക്ഷാത്കാരം. സിഎംസി സന്യാസിനി സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രോവിന്സിനു കീഴില്‍ കിഴക്കുംഭാഗത്ത് (ആറങ്കാവ്) നിര്‍മിച്ച പുതിയ കോണ്‍വെന്റ്- എവുപ്രാസ്യാ സദന്- 24ന് ആശീര്‍വദിക്കും. വിശുദ്ധ എവുപ്രാസ്യാമ്മയുടെ പേരില്‍ പ്രോവിന്സിലെ പ്രഥമ സന്യാസഭവനം കൂടിയാണിത്. […]
Read More