ജമ്മുവിൽ ഏറ്റുമുട്ടൽ:എട്ട്​ ഭീകരരെ സൈന്യം വധിച്ചു

Share News

ശ്രീനഗർ:രണ്ടിടങ്ങളിലായി ജമ്മുകശ്​മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ എട്ട്​ ഭീകരരെ സൈന്യം വകവരുത്തി. വ്യാഴാഴ്​ച രാത്രിയാണ് പാംപോര, ഷോപിയാൻ തുടങ്ങിയ സ്ഥലങ്ങളിൽ​​ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പാംപോരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട്​ ​ഭീകരരും ഷോപിയാനിൽ ആറ്​ പേരുമാണ്​ കൊല്ലപ്പെട്ടത്​. പാംപോരയിൽ ഭീകരരോട്​ കീഴടങ്ങാൻ സുരക്ഷാസേനയിലെ കമാൻഡോ സംഘം ആവശ്യപ്പെട്ടുവെങ്കിലും ഇവർ ഇതിന്​ തയാറായില്ല. തുടർന്ന്​ സമീപത്തെ പള്ളിയിലൊളിച്ച ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു. പള്ളിയിലൊളിച്ച രണ്ട്​ ഭീകരരേയും വെള്ളിയാഴ്​ച പുലർച്ചെയാണ്​ വധിച്ചതെന്ന്​ കശ്​മീർ പൊലീസ്​ ഐ.ജി പറഞ്ഞു. […]

Share News
Read More