വി. യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ
സാർവത്രിക സഭയുടെ രക്ഷാധികാരിയായി വിശുദ്ധ യൗസേപ്പിതാവിന്റെ പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ പുതിയ വർഷാചരണം പ്രഖ്യാപിച്ചു. മറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ 2021 ഡിസംബർ 8 വരെ മുതൽ ഒരു വർഷക്കാലം സഭാസമൂഹം യൗസേപ്പിതാവിന്റെ വർഷം ആചരിക്കുവാൻ പാപ്പ ആഹ്വാനം ചെയ്തു. സഭയിലെ ഓരോ അംഗങ്ങളും വി. യൗസേപ്പിന്റെ മാതൃക പിന്തുടർന്ന് ദൈവേഷ്ടത്തിന്റെ പൂർത്തീകരണത്തിൽ ദിനംപ്രതി വിശ്വാസ ജീവിതം ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്ന് പാപ്പ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. വര്‍ഷാചരണത്തിൽ പ്രത്യേക ദണ്ഡവിമോചനവും പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. യേശുവിന്റെ വളർത്തുപിതാവിനായി […]
Read More