വിശുദ്ധ കുരിശിനെതിരെ അവഹേളനം, ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി കെസിവൈഎം
ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായ വിശുദ്ധ കുരിശുരൂപത്തെ മനപ്പൂർവ്വം അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ കുടിയേറ്റത്തിന്റെ അടയാളമായി താമരശ്ശേരി രൂപതയിലെ കക്കാടംപൊയിൽ കുരിശുമലയിലെ വിശുദ്ധ കുരിശിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും ആഭാസത്തരങ്ങളും വർദ്ധിച്ചുവരികയാണ്. പ്രവേശനം നിരോധിച്ചിരിക്കുന്ന ഈ പ്രദേശത്ത് അതിക്രമിച്ചു കടക്കുകയും കുരിശിന് മുകളിൽ കയറുകയും ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെയും വെല്ലുവിളിക്കുകയും സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് താമരശ്ശേരി രൂപതാ കെ.സി.വൈ.എം. ആവശ്യപ്പെട്ടു. ഇവിടെയെത്തുന്നവർ പ്രദേശവാസികൾക്കും വലിയ ശല്യം സൃഷ്ടിക്കുന്നുണ്ട്.മതങ്ങളിലോ […]
Read More