കോതമംഗലത്തെ മാര്‍തോമന്‍ ചെറിയ പള്ളി ഇന്ന് സര്‍ക്കാര്‍ ഏറ്റെടുത്തേക്കും
കോതമംഗലം: മാര്‍തോമന്‍ ചെറിയ പള്ളി ഇന്ന് സര്‍ക്കാര്‍ ഏറ്റെടുക്കാൻ സാധ്യത. പള്ളി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ജില്ല കളക്ടര്‍ക്കെതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശച്ചിരുന്നു. എന്നാല്‍, യാതൊരു കാരണവശാലും പള്ളി വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് യാക്കോബായ സഭ നിലകൊള്ളുന്നത്. നടപടികളെ വിശ്വാസികളുടെ പിന്തുണയോടെ ശക്തമായി പ്രതിരോധിക്കുമെന്ന് സഭാ നേതൃത്വം ഇതിനകം വ്യക്തമാക്കി. അതിനിടെ, മത മൈത്രി സംരക്ഷണ സമിതി കോതമംഗലം ടൗണില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.
Read More